Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightകോ​ഫി ക്വാ​ളി​റ്റി...

കോ​ഫി ക്വാ​ളി​റ്റി മാ​നേ​ജ്​​മെൻറി​ൽ പി.​ജി ഡി​പ്ലോ​മ

text_fields
bookmark_border
കോ​ഫി ക്വാ​ളി​റ്റി മാ​നേ​ജ്​​മെൻറി​ൽ പി.​ജി ഡി​പ്ലോ​മ
cancel
​കോ​ഫി രു​ചി​ക്കാം. ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്താം. ഇ​തി​ലൂ​ടെ മി​ക​ച്ച ക​രി​യ​റി​ലെ​ത്താം. ഇ​ന്ത്യ​ൻ കോ​ഫി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ കോ​ഫി ക്വാ​ളി​റ്റി വി​ല​യി​രു​ത്തു​ന്ന മാ​നേ​ജീ​രി​യ​ൽ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ക​ട​ന്ന​ു​െ​ച​ല്ലാ​ൻ അ​നു​യോ​ജ്യ​മാ​യ പോ​സ്​​റ്റ്​ ​ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ കോ​ഫി ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്​ (PGDCQM) പ്രോ​ഗ്രാ​മി​ൽ ഇ​ക്കൊ​ല്ല​ത്തെ പ്ര​വേ​ശ​ന​ത്തി​ന്​ കോ​ഫി​ബോ​ർ​ഡ്​  അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ആ​ഗ​സ്​​റ്റ്​ 14 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. 

മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി ന​ട​ത്തു​ന്ന PGDCQM കോ​ഴ്​​സി​​െൻറ പ​ഠ​ന കാ​ലാ​വ​ധി 12 മാ​സ​മാ​ണ്. ‘Coffee Taster’  ആ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക പ​രി​ജ്​​ഞാ​ന​വും നൈ​പു​ണ്യ​വു​മാ​ണ്​ ഇൗ ​കോ​ഴ്​​സി​ലൂ​ടെ ല​ഭ്യ​മാ​കു​ക. കോ​ഫി ക​ൾ​ട്ടി​വേ​ഷ​ൻ പ്രാ​ക്​​ടീ​സ​സ്, കോ​ഫി മാ​ർ​ക്ക​റ്റ്​​​​ ക്വാ​ളി​റ്റി ഇ​വാ​ലു​വേ​ഷ​ൻ ടെ​ക്​​നി​ക്​​സ്, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ സി​സ്​​റ്റം​സ്​ മു​ത​ലാ​യ​വ​യും പ​ഠി​പ്പി​ക്കും. സെ​പ്​​റ്റം​ബ​റി​ലാ​ണ്​ കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ന​ടു​ത്ത്​ ചി​ക്ക​മം​ഗ​ളൂ​രി​ലെ CCRIയി​ൽ വെ​ച്ചാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. ആ​ദ്യ ട്രൈ​സെ​മ​സ്​​റ്റ​ർ പ​ഠ​ന കാ​ല​യ​ള​വി​ൽ പ​ഠി​താ​ക്ക​ൾ​ക്ക്​ താ​മ​സ​സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ന​ൽ​കും. തു​ട​ർ​ന്നു​ള്ള കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ താ​മ​സ​സൗ​ക​ര്യം സ്വ​യം ക​ണ്ടെ​ത്ത​ണം. ​മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ്. 

യോ​ഗ്യ​ത: ബോ​ട്ട​ണി, സു​വോ​ള​ജി, കെ​മി​സ്​​ട്രി, ബ​യോ​സ​യ​ൻ​സ്, ഫു​ഡ്​ ടെ​ക്​​നോ​ള​ജി, ഫു​ഡ്​ സ​യ​ൻ​സ്, എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ്, അ​ഗ്രി​ക്ക​ൾ​ച​റ​ൽ സ​യ​ൻ​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി.
കോ​ഫി ഇ​ൻ​ഡ​സ്​​ട്രി/ പ്ലാ​േ​ൻ​റ​ഷ​ൻ/ എ​ക്​​സ്​​പോ​ർ​ട്ട്​ മു​ത​ലാ​യ സം​രം​ഭ​ങ്ങ​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.
അ​ക്കാ​ദ​മി​ക്​ മെ​റി​റ്റ്​ പേ​ഴ​്​​സ​ന​ൽ ഇ​ൻ​റ​ർ​വ്യൂ, ​സെ​ൻ​സ​റി ഇ​വാ​ല്വേ​ഷ​ൻ ടെ​സ്​​റ്റ്​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.
അ​പേ​ക്ഷ ഫോ​റം ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ  www.indiacoffee.org  എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ബം​ഗ​ളൂ​രു​വി​​ൽ കോ​ഫി ബോ​ർ​ഡി​ൽ​നി​ന്ന്​ നേ​രി​ട്ടും അ​പേ​ക്ഷ​േ​ഫാ​റം വാ​ങ്ങാ​വു​ന്ന​താ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം  Coffee Board IEBR Accountൽ ​മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റ്, സ്വ​ന്തം വി​ലാ​സ​മെ​ഴു​തി​യ 9"X6" വ​ലു​പ്പ​മു​ള്ള ഒ​രു ക​വ​ർ എ​ന്നി​വ ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം Divisional Head (Coffee Quality) Coffee Board , No-1 Dr. B.R. Ambedkar  Veedhi Bangalure 560001.

ഇ​ൻ​റ​ർ​വ്യൂ​വും സെ​ല​ക്​​ഷ​നും ആ​ഗ​സ്​​റ്റ്​ 30ന്​ ​ന​ട​ക്കും. 
വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ന്ത്യ​ൻ കോ​ഫി ഇ​ൻ​ഡ​സ്​​ട്രീ​യി​ലും എ​ക്​​സ്​​പോ​ർ​ട്ട്​ ഡി​വി​ഷ​നി​ലും കോ​ഫി ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലും മ​റ്റും ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്​ വി​ഭാ​ഗ​ത്തി​ൽ ​തൊ​ഴി​ൽ സാ​ധ്യ​ത​യു​ണ്ട്. ​
കോ​ഫി ഉ​ൽ​പാ​ദ​ക​ർ​ക്കും ക​യ​റ്റു​മ​തി​ക്കാ​ർ​ക്കും ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തി മാ​ത്ര​മേ വ്യ​വ​സാ​യ​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ​​​വെ​ന്ന​തി​നാ​ൽ ​കോ​ഫി ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്​ പ​ഠ​ന​ത്തി​ന്​ പ്ര​സ​ക്​​തി​യു​ണ്ട്. ​വെ​ബ്​​സൈ​റ്റ്​ www.indiacoffee.org
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG diplomacoffee quality management
News Summary - PG diploma in coffee quality management
Next Story