മാതാപിതാക്കളുടെ പ്രശ്നങ്ങൾ മക്കളുടെ മേൽ തീർക്കുന്നതാവരുത് പേരൻറിങ് -അശ്വതി ശ്രീകാന്ത്
text_fieldsഅശ്വതി ശ്രീകാന്ത്
മാതാപിതാക്കളുടെ പ്രശ്നങ്ങളും ബഹളങ്ങളും മക്കളുടെ മേൽ പ്രതിഫലിപ്പിക്കുന്നതാവരുത് പേരൻറിങ്. നമ്മുടെ ഉള്ളിലെ മുറിവുകൾ ആദ്യം ഉണക്കേണ്ടതുണ്ട്. നമ്മുടെ ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നുണ്ടായ മുറിപ്പെടുത്തുന്ന അനുഭവങ്ങളും പങ്കാളിയുമായുള്ള പ്രശ്നങ്ങളും ജോലി സമ്മർദങ്ങളുമൊന്നും മക്കളോടുള്ള ഇടപെടലിൽ കടന്നുവരരുത്. നല്ല മാനസികാരോഗ്യമുള്ള മാതാപിതാക്കൾക്കേ നല്ല മാനസികാരോഗ്യമുള്ള മക്കളെ വളർത്താനാവൂ.
നമ്മൾ കുട്ടികളായിരുന്ന കാലത്തിലൂടെയല്ല ഇന്ന് നമ്മുടെ മക്കൾ കടന്നുപോകുന്നത്. കാലത്തിനനുസരിച്ച് പേരൻറിങ്ങിലും മാറ്റം വരുത്തേണ്ടതുണ്ട്. റീൽ ജീവിതവും റിയൽ ജീവിതവും തമ്മിലുള്ള വ്യത്യാസം മക്കളെ പറഞ്ഞു മനസിലാക്കണം. ഏതൊരു ബന്ധവും പോലെ പേരൻറിങ്ങിലും ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. വൈകാരികമായ സംഭാഷണങ്ങൾ മക്കളുമായി നടത്തണം. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ തങ്ങളുടെ പേരൻറിങ്ങിന്‍റെ പരാജയമായി കാണേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

