Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷി വകുപ്പിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ നോഡൽ ഓഫിസർ

text_fields
bookmark_border
കൃഷി വകുപ്പിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ നോഡൽ ഓഫിസർ
cancel

കോഴിക്കോട് :കൃഷി വകുപ്പിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ നോഡൽ ഓഫീസറായി നിയോഗിച്ച് ഉത്തരവ്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും 2023 കലണ്ടർ വർഷത്തെ (2023 ജനുവരി മുതൽ 2023 ഡിസംബർ 31 വരെ) ഓരോ തസ്തികയിലും ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു.

അത് പ്രകാരം കൃഷി വകുപ്പിലെയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 2023 ഡിസംബർ 31 വരെ ഓരോ തസ്തികയിലും ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി പബ്ലിക് സർവിസ് കമ്മീഷന് റിപ്പോർട്ട് ചെയ്യുന്ന നടപടികൾ സമയബന്ധിതമായി ഏകോപിക്കുന്നതിന് കൃഷി (ഇ.എ) വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയോഗിച്ചാണ് ഉത്തരവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nodal Officer to report vacancies in Agriculture Department to PSC
Next Story