Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമം എജുകഫെ; വിസ്മയമൊരുക്കാൻ ഐക്യുമാൻ അജിയും മെന്റലിസ്റ്റ് താഹിറും; വഴികാട്ടിയാകാൻ ബികമിങ്ങും സിജിയും

text_fields
bookmark_border
24, 25 തീയതികളിൽ കൊച്ചി കലൂർ റെന ഇവന്റ് ഹബിൽ, രജിസ്ട്രേഷൻ പുരോഗമിക്കുന്നു
മാധ്യമം എജുകഫെ; വിസ്മയമൊരുക്കാൻ ഐക്യുമാൻ അജിയും മെന്റലിസ്റ്റ് താഹിറും; വഴികാട്ടിയാകാൻ ബികമിങ്ങും സിജിയും
cancel
camera_alt

1. അ​ജി ആ​ർ, 2. അ​ശ്വ​തി ശ്രീ​കാ​ന്ത്, 3.താഹിർ

കൊച്ചി: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം പകരുന്നതിനൊപ്പം വിസ്മയക്കാഴ്ചകളുമൊരുക്കി ‘മാധ്യമം’ എജുകഫെ. ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചി കലൂർ റെന ഇവന്റ് ഹബിലാണ് എജുകഫെ നടക്കുക. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പരിപാടി.

വെൽനസ് കോച്ചും പ്രശസ്ത നടിയുമായ അശ്വതി ശ്രീകാന്ത്, പ്രമുഖ മെന്റലിസ്റ്റ് താഹിർ ഉൾപ്പെടെയുള്ള പ്രമുഖർ നയിക്കുന്ന വൈവിധ്യമാർന്ന സെഷനുകളാണ് ഇത്തവണ എജുകഫെയുടെ പ്രധാന ആകർഷണം. പഠനരംഗത്തെ മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും പഠനം കൂടുതൽ രസകരവും ഫലപ്രദവുമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രത്യേക സൈക്കോളജി സെഷനുകൾ.

അശ്വതി ശ്രീകാന്ത് നയിക്കുന്ന സെഷനും കൂടെ ബികമിങ് നടത്തുന്ന സൈക്കോളജിക്കൽ ചാറ്റ് ഷോയും ഉണ്ടാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സെഷൻ ഒരുക്കിയിട്ടുള്ളത്.

കുട്ടികളുടെ ബൗദ്ധിക നിലവാരവും അഭിരുചിയും ശാസ്ത്രീയമായി അളക്കുന്നതിനായുള്ള പ്രത്യേക ഐ.ക്യു സെഷനാണ് എജുകഫെയിലെ മുഖ്യ ആകർഷണം. ‘ഐക്യുമാൻ’ എന്നറിയപ്പെടുന്ന ഗിന്നസ് ജേതാവ് അജി ആർ ആണ് ഈ വേറിട്ട സെഷൻ കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ സഹജമായ കഴിവുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ സെഷൻ ഏറെ സഹായകമാകും. പഠനത്തിനും കരിയർ ചിന്തകൾക്കുമപ്പുറം സദസ്സിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ മെന്റലിസ്റ്റ് താഹിർ എജുകഫെ വേദിയിലെത്തും. കാഴ്ചക്കാരുടെ മനസ്സും ചിന്തകളും വായിച്ചെടുക്കുന്ന അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന മെന്റലിസം ഷോ എജുകഫെയിലെത്തുന്നവർക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും. കൂടാതെ ടോം ജോസഫ്, മുഹമ്മദ് അൽഫാൻ, ബ്രാൻഡ് സ്വാമി, ഷെഫ് വിനോദ് തുടങ്ങിയവരും വിവിധ സെഷനുകൾ നയിക്കും. ഇതിന് പുറമേ ഉപരിപഠന സാധ്യതകൾ മനസ്സിലാക്കാനും അഭിരുചിക്കനുസരിച്ചുള്ള മികച്ച കോഴ്സുകൾ തെരഞ്ഞെടുക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിനായി സിജി ഒരുക്കുന്ന കരിയർ കൗൺസിലിങ്ങും എജുകഫെയിൽ നടക്കും. ഐക്യു ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോളജിക്കൽ കൗൺസലിങ് എന്നിവ സൗജന്യമാണ്. കൂടാതെ ജിയാസ് ജമാൽ, ബ്രിഡ്ജ്-ഓൺ സി.ഇ.ഒ ജാബിർ ഇസ്മായിൽ, ഡോ. അജിത് എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിക്കും.

‘ഫ്യൂച്ചർ’ സംഘടിപ്പിക്കുന്ന ‘ബസ്സ് ദി ബ്രെയിൻ’ ക്വിസ് മത്സരവും ഫ്യൂച്ചറിന്റെ അക്കാദമിക് വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുക്കുന്ന ‘മീറ്റ് ദി മാസ്റ്റേഴ്സ്’പാനൽ ചർച്ചയുമുണ്ടാകും. വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി, മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക വിദ്യാർഥി വിസ ഏജൻസിയായ ഇ.എം.ജി.എസും എജുകഫെയിൽ പങ്കാളികളാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Media EduCafe; IQUman Aji and Mentalist Tahir to create a surprise; Becoming and CG to be the guides
Next Story