Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമാ​ധ്യ​മം എ​ജു​ക​ഫേ...

മാ​ധ്യ​മം എ​ജു​ക​ഫേ നാ​ളെ​യും മ​റ്റ​ന്നാ​ളും കൊ​ച്ചി​യി​ൽ

text_fields
bookmark_border
മാ​ധ്യ​മം എ​ജു​ക​ഫേ നാ​ളെ​യും മ​റ്റ​ന്നാ​ളും കൊ​ച്ചി​യി​ൽ
cancel
camera_alt

1. അ​ഹ​മ്മ​ദ് താ​ഹ ഹു​സൈ​ൻ 2. അ​ൽ​ത്താ​ഫ് ഹു​സൈ​ൻ വെ​ട്ട​ത്തൂ​ർ 3. ബോ​ബി തോ​മ​സ് 4. ജോ​ഷി ജോ​ർ​ജ്

5. ത​മീ​ന ഫാ​ത്തി​മ 6. എ​ൻ.​എം. നാ​സി​ഫ് 7. മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ

കൊ​ച്ചി: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് അ​റി​വി​ന്‍റെ​യും തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളു​ടെ​യും അ​ന​ന്ത​മാ​യ ആ​കാ​ശം തു​റ​ന്നി​ടു​ന്ന മാ​ധ്യ​മം എ​ജു​ക​ഫേ കൊ​ച്ചി​യി​ൽ കൊ​ടി​യേ​റാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ലൂ​ർ റെ​ന ഇ​വ​ന്റ് ഹ​ബ്ബി​ലാ​ണ് വി​ദ്യ​യു​ടെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും ആ​ഘോ​ഷം അ​ര​ങ്ങേ​റു​ക.

സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​ർ അ​റി​വും അ​നു​ഭ​വ‍ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന എ​ക്സ്പീ​രി​യ​ൻ​സ് ക​ഫേ ആ​ണ് ര​ണ്ടാം​ദി​വ​സ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ, നി​യ​മം, കാ​യി​കം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, കൊ​മേ​ഴ്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഈ ​സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ക.

പ്രൊ​ഡ​ക്റ്റ് ഡി​സൈ​ന​റും സ്റ്റോ​റി​ടെ​ല്ല​റു​മാ​യ അ​ഹ്മ​ദ് താ​ഹ ഹു​സൈ​ൻ യു.​എ​ക്സ് അ​ടി​സ്ഥാ​ന​ങ്ങ​ളെ​കു​റി​ച്ചും മ​റ്റും സം​സാ​രി​ക്കാ​നെ​ത്തും. സാ​ൻ​ഡി​മാ​ൻ എ​ന്ന മ​സ്കോ​ട്ട് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത അ​ദ്ദേ​ഹം ബോം​ബെ ഐ.​ഐ.​ടി​യി​ലെ ഐ.​ഡി.​സി സ്കൂ​ൾ ഓ​ഫ് ഡി​സൈ​നി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി, വി​വി​ധ ഡി​സൈ​ൻ ഫെ​സ്റ്റി​വ​ലു​ക​ളി​ൽ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ ബോ​ബി തോ​മ​സ് എ​ക്സ്പീ​രി​യ​ൻ​സ് ക​ഫേ​യി​ൽ സം​സാ​രി​ക്കും. എ​റ​ണാ​കു​ളം ഗ​വ. ലോ​കോ​ള​ജി​ൽ എ​ൽ.​എ​ൽ.​ബി​യും കു​സാ​റ്റി​ൽ​നി​ന്ന് എ​ൽ.​എ​ൽ.​എ​മ്മും ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം ഈ ​മേ​ഖ​ല​യി​ലെ ത​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്ത് സ​ദ​സ്സി​നാ​യി പ​ങ്കു​വെ​ക്കും.

യു.​എ​സി​ലെ വി​ർ​ജീ​നി​യ​യി​ലു​ള്ള വി​ല്യം ആ​ൻ​ഡ് മേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ക​ൾ​ച്ച​റ​ൽ ആ​ന്ത്രോ​പോ​ള​ജി​യി​ൽ പി.​എ​ച്ച്.​ഡി ഗ​വേ​ഷ​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യു​ടെ സ്കോ​ള​ർ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ അ​ൽ​ത്താ​ഫ് ഹു​സൈ​ൻ വെ​ട്ട​ത്തൂ​രാ​ണ് മ​റ്റൊ​രു അ​തി​ഥി. മാ​ധ്യ​മ ലേ​ഖ​ക​നും കാ​ർ​ട്ടൂ​ണി​സ്റ്റും വ്യ​ക്തി​ത്വ പ​രി​ശീ​ല​ക​നു​മാ​യ ജോ​ഷി ജോ​ർ​ജും ഈ ​സെ​ഷ​നി​ൽ സം​വ​ദി​ക്കു​ന്നു​ണ്ട്. 2008 മു​ത​ൽ സ​ക്സ​സ് പി​ര​മി​ഡ് എ​ന്ന വ്യ​ക്തി​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​യി​ക്കു​ന്ന അ​ദ്ദേ​ഹം കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി സ്ഥാ​പ​കാം​ഗം, സെ​ക്ര​ട്ട​റി എ​ന്ന​തു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ക​യും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ണ്ട​ർ-17 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​ലെ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​റാ​യ ത​മീ​ന ഫാ​ത്തി​മ​യാ​ണ് പു​തു​ത​ല​മു​റ​യെ ത​ന്‍റെ ജീ​വി​തം പ​റ​ഞ്ഞ് പ്ര​ചോ​ദി​പ്പി​ക്കാ​നെ​ത്തു​ന്ന മ​റ്റൊ​രാ​ൾ. കൊ​ച്ചി ക​ലൂ​രി​ന​ടു​ത്ത് ക​റു​ക​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ത​മീ​ന കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ന്ന യോ​ഗ്യ​ത​മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ഏ​ഷ്യ​ൻ ക​പ്പി​ന് സെ​ല​ക്ഷ​ൻ ല​ഭി​ച്ച ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ടീ​മി​ലെ ഏ​ക മ​ല​യാ​ളി താ​രം കൂ​ടി​യാ​യി​രു​ന്നു.

ഡേ​റ്റ അ​ന​ല​റ്റി​ക്സി​ന്‍റെ പു​തു​പാ​ഠ​ങ്ങ​ൾ പ​ക​രാ​ൻ ഈ ​മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​മാ​യ മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ എ​ജു​ക​ഫേ വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ മോ​സ്റ്റ് വാ​ല്യ്വ​ബ്ൾ പ്ര​ഫ​ഷ​ന​ൽ അ​വാ​ർ​ഡ് നേ​ടി​യ അ​ദ്ദേ​ഹം അ​ജ്മാ​ൻ, ഖ​ലീ​ഫ, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​ധ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഡേ​റ്റ അ​ന​ല​റ്റി​ക്സ് സം​ബ​ന്ധി​ച്ച് പു​സ്ത​കം ര​ചി​ച്ച ഇ​ദ്ദേ​ഹം ഈ ​മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും.

ചെ​റു​പ്പ​ക്കാ​ർ​ക്കാ​യി സ്റ്റാ​ർ​ട്ട​പ്പു​ക​ളെ കു​റി​ച്ചും സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ വ​ലി​യ സാ​ധ്യ​ത​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബ്രേ​ക്കി​ങ് ബാ​രി​യേ​ഴ്സ്: ദി ​സ്റ്റാ​ർ​ട്ട​പ്പ് മൈ​ൻ​ഡ് സെ​റ്റ് എ​ന്ന പ്ര​ത്യേ​ക സെ​ഷ​ൻ ആ​ദ്യ ദി​നം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കും. കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ പ്രോ​ഗ്രാം​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഹെ​ഡ് ആ​യ എ​ൻ.​എം. നാ​സി​ഫാ​ണ് ഈ ​സെ​ഷ​ൻ ന​യി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiEdu CafeCareer GuidenceMadhyamamEducation Conclave
News Summary - Media EduCafe Day and other days in Kochi
Next Story