Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഡോക്ടറാകണോ‍‍?...

ഡോക്ടറാകണോ‍‍? എം.ബി.ബി.എസിലേക്ക്​ എളുപ്പവഴിയുണ്ട്​

text_fields
bookmark_border
ഡോക്ടറാകണോ‍‍? എം.ബി.ബി.എസിലേക്ക്​ എളുപ്പവഴിയുണ്ട്​
cancel

ഇന്ത്യയിൽ നീറ്റ് പരീക്ഷ എഴുതിയത് 17 ലക്ഷത്തോളം വിദ്യാർഥികളാണ്. എന്നാൽ ഇന്ത്യയിൽ ആകെ 80000 എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണുള്ളത്. അതായത് 16 ലക്ഷത്തോളം വിദ്യാർത്ഥികൾക് ഇന്ത്യയിൽ പഠനാവസരം ലഭിക്കുന്നില്ല എന്നർത്ഥം. ഇതിൽ തന്നെ കേരളത്തിൽ ആകെയുള്ള മെറിറ്റ് സീറ്റുകളാവട്ടെ വെറും 1200 മാത്രം!

മാത്രമല്ല ഇന്ത്യയിൽ ഡോക്ടർ - രോഗി അനുപാതം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഇന്ത്യയിലെ ആരോഗ്യമേഖലയിൽ നിലവിലുള്ള സാധ്യതകളാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നിലവിലെ കുറവുകൾ പരിഹരിക്കാൻ മാത്രമുള്ള മെഡിക്കൽ സീറ്റുകൾ ഇന്ത്യയിൽ ഇല്ലതാനും. നല്ല മാർക്കും കഴിവും ഉണ്ടായിട്ടുപോലും അർഹരായവർക്ക് പഠിക്കാൻ ഇന്ത്യയിൽ അവസരം ലഭിക്കുന്നില്ല എന്നതാണ് സത്യം.

ഇവിടെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക് വിവിധ ലോക രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ തന്നെ അനുമതി നൽകുന്നത്. 450 ൽ അധികം യൂനിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക് മെഡിക്കൽ പഠനം നടത്താൻ എം.സി.ഐ അനുമതി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ കൃത്യമായി എം.സി.ഐ വെബ്‌സൈറ്റിൽ ലഭ്യമാണ്. നമ്മുടെ നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി വിദേശ യൂനിവേഴ്സിറ്റികൾ താരതമ്യം ചെയ്യുമ്പോൾ ഫീസിലെ കുറവും അന്താരാഷ്ട്ര പരിശീലങ്ങളും ഉന്നത സാങ്കേതിക നിലവാരവും എടുത്തു പറയേണ്ടതാണ്.

എങ്കിലും വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാക്ടീസ് നല്ല ഹോസ്പിറ്റൽ സൗകര്യമില്ലാത്ത, അനാട്ടമി പഠനത്തിന് ആവശ്യമായ ബോഡി ഇല്ലാതെ ഡമ്മി ഉപയോഗിക്കുന്ന, കൃത്യമായ ഇംഗ്ലീഷ് ഫാക്വൽട്ടി ലഭ്യമല്ലാത്ത നിരവധി ചെറുകിട മെഡിക്കൽ കോളേജുകൾ ഉണ്ട്. കുറഞ്ഞ ഫീസ് നിരക്കിൽ ആകൃഷ്ടരായി ഇത്തരം സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോഴാണ് പ്രയാസങ്ങൾ അനുഭവിക്കുക. ആഗോള റാങ്കിങ്ങിൽ ഉന്നതനിലവാരമുള്ള ഗവൺമെൻറ് സർവ്വകലാശാലകളിൽ പഠനത്തോടൊപ്പം സുരക്ഷിതമായ ഇന്ത്യൻ ഹോസ്റ്റലും കേരള മെസ്സും നടത്തുന്ന സംരംഭമാണ് അൽ ഹംറ ഇനിഷ്യേറ്റീവ്. കോഴ്സ് കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുമ്പോൾ നടക്കുന്ന എം.സി.ഐ സ്ക്രീനിങ് ടെസ്റ്റിന് വേണ്ടി പ്രത്യേക പരിശീലനങ്ങളും അൽഹംറ ഹോസ്റ്റലുകളിൽ നൽകുന്നു.


മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മെഡിക്കൽ ​പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി മാധ്യമത്തിൻെറ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകളെ കുറിച്ച് ചർച്ച നടക്കും. ലോക പ്രശസ്ത സർവകലാശാലയായ ഖസാക്കിസ്ഥാനിലെ അൽ ഫാറാബി നാഷണൽ യൂനിവേഴ്സിറ്റി പ്രതിനിധി ഉൾപ്പെടെ പങ്കെടുക്കുന്ന വെബിനാറിൽ വിവിധ യൂനിവേഴ്സിറ്റികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും നേരിട്ടറിയാനും സ്പോട്ട് അഡ്മിഷൻ ചെയ്യാനും അവസരമുണ്ടാകും.

വെബിനാർ ചുരുക്കത്തിൽ:

  • അന്താരാഷ്ട്ര നിലവാരമുള്ള സർക്കാർ സർവകലാശാലകളിൽ അഡ്മിഷൻ
  • 2020 നീറ്റ് യോഗ്യത ഇല്ലാതെയും അഡ്മിഷൻ നേടാം
  • വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും സ്ഥിര താമസത്തിനും (PR) സൗകര്യം
  • മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇന്റേൺഷിപ് സൗകര്യം
  • എൻ.എം.സി (നാഷണൽ മെഡിക്കൽ മിഷൻ), ഡബ്ല്യു.എച്ച്.ഒ (ലോകാരോഗ്യ സംഘടന), ഡബ്ല്യു.എഫ്.എം.ഇ (വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ), എഫ്.എ.ഐ.എം.ഇ.ആർ (ഫെഡറേഷൻ ഫോർ അഡ്വാൻസ്മെൻറ് ഓഫ് ഇൻറർനാഷണൽ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) എന്നീ കൗൺസിലുകളുടെ അംഗീകാരം
  • എം.ബി.ബി.എസ്​, പ്രവേശനത്തിലെ വെല്ലുവിളികളും മറികടക്കാനുള്ള മാർഗവും.

വെബിനാർ: നവംബർ 27 വെള്ളിയാഴ്ച

സമയം: 7.00 pm - ഇന്ത്യ, 5.30 pm - യു.എ.ഇ, ഒമാൻ, 4.30 pm - സൗദി, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​.

രജിസ്​റ്റർ ചെയ്യാൻ: സന്ദർശിക്കുക: www.madhyamam.com/webinar

കൂടുതൽ വിവരങ്ങൾക്ക് ​: +91 9288005020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETwebinarWebTalk
Next Story