Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightപെട്ടെന്ന് ഒരു...

പെട്ടെന്ന് ഒരു ജോലിയാണോ ലക്ഷ്യം​? ചില ഹ്രസ്വകാല കോഴ്സുകൾ ഇതാ...

text_fields
bookmark_border
പെട്ടെന്ന് ഒരു ജോലിയാണോ ലക്ഷ്യം​? ചില ഹ്രസ്വകാല കോഴ്സുകൾ ഇതാ...
cancel

ചിലർക്ക് പെട്ടെന്ന് ജോലി വേണം. അധികകാലം മിനക്കെട്ടിരുന്ന് പഠിക്കാനൊന്നും പറ്റില്ല. കുടുംബ പശ്ചാത്തലം തുടർ പഠനത്തിന് അനുകൂലമല്ലാത്തവരുമുണ്ട് ഈ കൂട്ടത്തിൽ. കൂടാതെ ആദ്യം ഒരു ജോലി നേടി പിന്നീട് തുടർപഠനം ആഗ്രഹിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്കൊക്കെ ധൈര്യമായി പഠിക്കാനും തുടർന്ന് ജോലി നേടി ജീവിതം കരുപ്പിടിപ്പിക്കാനുമായി നിരവധി കോഴ്സുകളുണ്ട്. തൊഴിലധിഷ്ഠിത കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്യങ്ങളുടെ പിറകെ പോയി കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ചിലപ്പോൾ നമ്മുടെ സമയവും പണവും പാഴാകും.

സ്വന്തം കഴിവും അഭിരുചിയും വ്യക്തിത്വവും ജീവിത സാഹചര്യങ്ങളുമൊക്കെ കണക്കിലെടുത്തു വേണം ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കാൻ. ഒപ്പം അതിന്റെ അംഗീകാരവും കോഴ്സ് കഴിഞ്ഞുള്ള തൊഴിൽ സാധ്യതയും പരിശോധിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ചില ഹ്രസ്വകാല കോഴ്സുകളെ പരിചയപ്പെടുത്തുകയാണിവിടെ.

1. ഫാഷൻ ഡിസൈനിങ് ആൻറ് അപ്പാരൽ ഡിസൈനിങ്

അപ്പാരൽ ട്രെയിനിങ് ആൻറ് ഡിസൈനിങ് സെന്റർ ആണ് ഈ രംഗത്ത് നിരവധി ഹ്രസ്വകാല കോഴ്സുകൾ നൽകുന്നത്. അപ്പാരൽ മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ഗുണനിലവാരമുള്ള വൊക്കേഷനൽ ട്രെയിനിങ് ദാദാക്കൾ ആണ് അപ്പാരൽ ട്രെയിനിങ് ആൻറ് ഡിസൈനിങ് സെൻറർ. ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നോഡൽ ഏജൻസിയായി അംഗീകാരം ലഭിച്ച സ്ഥാപനമാണിത്. കഴിഞ്ഞ ദശകത്തിൽ 3,00,000 ഉദ്യോഗാർഥികൾ ഏകദേശം 127 കേന്ദ്രങ്ങളിലായി പാൻ-ഇന്ത്യ നെറ്റ്‌വർക്കിലൂടെ പരിശീലനം നേടിയിട്ടുണ്ട്.

ഫാഷൻ ഡിസൈനിങ്, അപ്പാരൽ ഡിസൈനിങുകളുമായി ബന്ധപ്പെട്ട മൂന്ന് വർഷത്തെ ബി.വോക് ഡിഗ്രി പരിപാടി, ഒരു വർഷത്തെ ഡിപ്ലോമകൾ, മൂന്ന് മുതൽ എട്ട് മാസം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉൾപ്പെടെ നിരവധി ഹ്രസ്വകാല കോഴ്സുകൾ എന്നിവ സ്ഥാപനത്തിൽ ലഭ്യമാണ്.

തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ പ്രധാന സെന്ററും കൊല്ലം കൊച്ചി മലപ്പുറം എന്നിവിടങ്ങളിൽ സബ് സെൻററുകളും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.atdcindia.co.in കാണുക.

2. പ്രിൻറിങ് ടെക്നോളജി

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങ്

1992-ൽ കേരള സർക്കാർ സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്. "കേരള സ്റ്റേറ്റ് ഓഡിയോ-വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ" എന്നായിരുന്നു ആദ്യ പേര്. വിദ്യാസമ്പന്നരായ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ, ആനിമേഷൻ, മൾട്ടിമീഡിയ, ഓഫീസ് ഓട്ടോമേഷൻ, പ്രിന്റിംഗ്, റിപ്രോഗ്രഫി എന്നീ മേഖലകളിൽ പരിശീലനം നൽകുകയും സർക്കാർ വകുപ്പുകൾ/സ്വയംഭരണ സ്ഥാപനങ്ങൾ/പൊതുമേഖലകൾക്കായി പ്രിന്റിങ്, റിപ്രോഗ്രാഫിക് ജോലികൾ ഏറ്റെടുക്കുകയും ചെയ്യുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കേരളത്തിലുടനീളം സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, ഡിപ്ലോമ പരിശീലന കോഴ്‌സുകളും സ്വന്തമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ കേന്ദ്രങ്ങളും നടത്തുന്നുണ്ട്. പ്രിൻറിങ് ടെക്നോളജിയുമായി ബന്ധപ്പെട്ട നിരവധി സർട്ടിഫൈഡ് കോഴ്‌സുകളും സ്ഥാപനം നടത്തുന്നുണ്ട്.

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻറ് നെറ്റ് വർകിങ്, സി- ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ലാപ്ടോപ്പ് സർവീസിങ്, മൊബൈൽ ഫോൺ ചിപ്പ് ലവൽ സങ്‍വീസിങ് ഉൾപ്പെടെ നിരവധി കോഴ്സുകൾ ഇവിടെ ലഭ്യമാണ്. വിവരങ്ങൾക്ക്: www.captKerala.com

3. ഫിലിം, ടി.വി ജേണലിസം കോഴ്സുകൾ (സെൻറർ ഫോർഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി-സിഡിറ്റ്)

പ്ലസ് ടു കഴിഞ്ഞവർക്ക് നിരവധി വീഡിയോ ഓഡിയോ ബന്ധപ്പെട്ട കോഴ്സുകൾ നൽകുന്നുണ്ട് സി-ഡിറ്റ്. സൗണ്ട് എഞ്ചിനീയറിങ്, വീഡിയോ എഡിറ്റിങ് കോഴ്സുകളും ഇവിടെയുണ്ട്. മറ്റ് ഡിപ്ലോമ കോഴ്സുകൾ:

Diploma in Computer Application (DCA),

Diploma in Office Automation (DOA),

Diploma in Multimedia (DIM),

Diploma in Foreign Accounting (DFA),

Certificate in Web Design (CWD),

Certificate in CAD Technology (CCAD),

Digital Media Production,

Web Design & Development,

Sound Design & Engineering

Graphic Design For Print & Publishing Media

എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് നോൺ ലീനിയർ എഡിറ്റിങ്, വീഡിയോ ഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾക്ക് ചേരാം. വിശദ വിവരങ്ങൾക്ക് www.cdit.org

4. സൈബർ സെക്യൂരിറ്റി കോഴ്സുകൾ (കെൽട്രോൺ )

കേരളത്തിലെ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ സാങ്കേതിക വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ 1999ൽ കെൽട്രോണിന്റെ ഐ.ടി ബിസിനസ് ഗ്രൂപ്പിന്റെ കീഴിലുള്ള കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് ഒരു ബിസിനസ് യൂനിറ്റ് രൂപീകരിച്ചു. ഐ.ടി, ഐ.ടി.ഇ.എസ്, കമ്പ്യൂട്ടർ വിദ്യാഭ്യാസ വിഭാഗത്തിൽ ഉയർന്ന മാനദണ്ഡം സ്ഥാപിക്കുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക, ഐ.ടി വിദ്യാഭ്യാസ, വിജ്ഞാന സേവന രംഗത്തെ മികവിന്റെ കേന്ദ്രമായി ഉയർന്നുവരുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

237 സർട്ടിഫിക്കറ്റ് കോഴ്സുകൾ,62 ഡിപ്ലോമ കോഴ്സുകൾ,72 പ്രൊഫഷനൽ ഡിപ്ലോമ കോഴ്സുകൾ ഉൾപ്പെടെ 400 ൽ അധികം കോഴ്സുകൾ നൽകുന്നുണ്ട് കെൽട്രോൺ. കേരളം മുഴുവൻ 235 ഓളം സെന്ററുകൾ ഉണ്ട്.

Certified Professional Ethical Hacker (CPEH),

Certified Secure Web Application Engineer (CSWAE),

Certified Penetration Testing Engineer (CPTE) എന്നീ കോഴ്സുകൾ പ്ലസ്ടുവിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.ksg.keltron.in കാണുക.

5. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹാർഡ് വെയർ ആൻ്റ് നെറ്റ്വർക്ക് മെയിന്റനൻസ്.

(LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി)

കേരളത്തിലെ കമ്പ്യൂട്ടർ പരിശീലനത്തിന്റെയും കൺസൾട്ടൻസിയുടെയും രംഗത്തുള്ള പ്രധാന പൊതുമേഖലാ

സ്വയംഭരണ സ്ഥാപനമാണിത്. പത്താം ക്ലാസ്സ് പാസായവർക്ക് ഒരു വർഷം ദൈർഘ്യമുള്ള

Diploma in Computer Application (DCA),

Integrated Diploma in Computer Hardware and Network Maintenance എന്നീ കോഴ്‌സുകൾ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.in കാണുക.

6. ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ.(കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂനിയൻ)

രാജ്യത്ത് സഹകരണ പരിശീലനം ആരംഭിച്ച ആദ്യത്തെ സ്ഥാപനമായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂനിയനാണ് ജെ.ഡി.സി കോഴ്സ് നടത്തുന്നത്. കേരളത്തിലെ കോ-ഓപ്പറേറ്റീവ് കോളജുകളും പരിശീലന കേന്ദ്രങ്ങളും പ്രധാന ജില്ലകളിലൊക്കെ പ്രവർത്തിക്കുന്നുണ്ട്. സഹകരണത്തിൽ ഹയർ ഡിപ്ലോമയും സഹകരണത്തിൽ ജൂനിയർ ഡിപ്ലോമയും നടത്തുന്നത് ഈ സ്ഥാപനങ്ങളാണ്.

കേരളത്തിലെ വിവിധ ജില്ലകളിലുള്ള 16 ഓളം സെൻ്ററുകളിലാണ് കോഴ്‌സ് നടത്തുന്നത്. കോഴ്സ് കഴിഞ്ഞാൽ കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലേക്ക് ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. 16 വയസ്സ് മുതൽ 40 വയസ് വരെയുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക്:www.scu.kerala.gov.in

7. ഫയർ ആന്റ് സെയ്ഫ്റ്റി കോഴ്സുകൾ (ഫാക്ട്)

ഫാക്ടിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തി വരുന്നു. ഏതൊരു ഓർഗനൈസേഷനിലും ഏത് ജീവിത സാഹചര്യത്തിലും പ്രായോഗിക വദഗ്ദ്ധ്യം പ്രയോഗിക്കാനുള്ള ആത്മവിശ്വാസവും സുരക്ഷയിൽ അറിവുള്ള പ്രൊഫഷനലുകളെ വികസിപ്പിക്കുകയുമാണ് ഈ കോഴ്സ് നടത്തിപ്പിന്റെ ലക്ഷ്യം. ഫയർ ആൻഡ് സേഫ്റ്റി സിസ്റ്റങ്ങളിൽ 200 മണിക്കൂറിലധികം പ്രായോഗിക പരിശീലനം.

വ്യക്തിത്വ വികസനവും മൃദു നൈപുണ്യ പരിശീലനവും. സ്ക്വാഡ് ഡ്രില്ലുകൾ, ഹോസ് ഡ്രില്ലുകൾ തുടങ്ങിയവയും ഡിപ്ലോമ കോഴ്സിന്റെ ഭാഗമായി ഇന്ത്യൻ റെഡ് സൊസൈറ്റിയുമായി സഹകരിച്ച് പ്രഥമശുശ്രൂഷയിൽ പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമും ഈ കോഴ്സിലുണ്ട്. പ്ലസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ ഏതെങ്കിലും ട്രെയ്ഡ് കഴിഞ്ഞ വർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.fact.co.in

9.ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി(സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് എൻജിനീയറിങ് ആൻറ് ടെക്നോളജി)

കൊച്ചി ആസ്ഥാനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് എൻജിനീയറിങ് ആൻറ് ടെക്നോളജി (CIPET)എന്ന സ്ഥാപനമാണ് അപൂർവമായ കോഴ്സുകൾ പ്ലാസ്റ്റിക് ടെക്നോളജിയിൽ നൽകുന്നത്.

DIPLOMA IN PLASTICS TECHNOLOGY(DP T),DIPLOMA IN PLASTICS MOULD TECHNOLOGY(DPMT) കോഴ്സുകളുടെ കാലാവധി മൂന്ന് വർഷമാണ്. പത്താം ക്ലാസ്സ് പാസായവർക്ക് CIPET JEE വഴി കോഴ്സിന് ചേരാം. കൂടുതൽ വിവരങ്ങൾക്ക് www.cipet.go‌v.in

10. മറൈൻ ഫിറ്റർ, വെസൽ നാവിഗേറ്റർ

സെൻറർ ഇൻസ്റ്റിറ്റ്യൂട്ട് ഫിഷറീസ് നോട്ടിക്കൽ ആൻറ് എൻജിനീയറിങ് ട്രെയിനിങ് (CIFNET ) നൽകുന്ന കോഴ്സുകളാണിത്. യോഗ്യത:എസ്.എസ്.എൽ.സി. പ്രായം.16-20 വയസ്. ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിലധിഷ്ഠിതമായ എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം.മൽസ്യബന്ധനവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണനുണ്ട്. വിവരങ്ങൾക്ക്: www.cifnet.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diploma courses
News Summary - Here are some short term courses
Next Story