അറിവുകൾ മാറ്റുരച്ച് ഫ്യൂച്ചർ ബസ് ദി ബ്രെയിൻ ക്വിസ്
text_fieldsഫ്യൂച്ചർ ബസ് ദ ബ്രയിൻ ക്വിസ് മത്സരത്തിൽ വിജയികളായവരും പങ്കെടുത്തവരും ഫ്യൂച്ചർ അക്കാദമിയിലെ അധ്യാപകർക്കൊപ്പം
മലപ്പുറം: സദസ്സിനെ ഒന്നാകെ ആവേശത്തിലാഴ്ത്തി ഫ്യൂച്ചർ ബസ് ദി ബ്രെയിൻ ക്വിസ് പ്രോഗ്രാം. വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ പങ്കാളികളായ ക്വിസ് പ്രോഗ്രാം അറിവിന്റെ ആഘോഷം കൂടിയായി. ഫ്യൂച്ചർ ഡയറക്ടർമാരായ മുഹമ്മദ് ജാബിറും അഷിമ ജോഷിയുമാണ് നേതൃത്വം നൽകിയത്.
ആദ്യ റൗണ്ടിൽ അഞ്ചു ചോദ്യങ്ങളിലൂടെ സദസ്സിൽനിന്ന് 10 വിദ്യാർഥികളെ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് വ്യത്യസ്ത മേഖലകളിൽനിന്നുള്ള ചോദ്യങ്ങളുമായി വേദിയിൽ നടന്ന ആവേശകരമായ മത്സരത്തിലൂടെ വിജയികളെ കണ്ടെത്തി.
230 പോയന്റുമായി പി.പി. ഫിന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് സബീൽ രണ്ടാമതും മറിയം മൂന്നാമതുമെത്തി. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസിൽ സലീന, തുഫൈൽ, ഫസലുദ്ദീൻ, ഹിക്മത്തുല്ല എന്നിവർ വിജയികളായി.
ഫ്യൂച്ചർ ഡയറക്ടർമാരായ മുഹമ്മദ് ജാബിർ, അഷിമ ജോഷി, ലിനീഷ് കൊടിയത്ത്, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

