കരിയറിൽ ഉയരാൻ വിദേശഭാഷാ പഠനം
text_fieldsഅനന്തസാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ശാഖയാണ് വിദേശഭാഷാ പഠനം. ലോകത്തെക്കുറിച്ചും വിവിധ സംസ്കാരങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് പഠനത്തിലൂടെ ലഭിക്കും. അന്തർദേശീയ രംഗങ്ങളിൽ ആകർഷകമായ ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളുമുള്ള ഉയർന്ന ജോലികൾ ലഭിക്കാം.
യോഗ്യത:
ഏതെങ്കിലും ഒരു അംഗീകൃത സ്കൂൾ ബോർഡിൽനിന്ന് 12 ക്ലാസ് ജയിച്ചിട്ടുള്ള ആർക്കും വിദേശഭാഷാ പഠനത്തിനായുള്ള മൂന്നുവർഷ ബിരുദപഠനത്തിൽ ചേരാം. ബിരുദപഠനത്തിനുശേഷം പഠിച്ച വിദേശഭാഷയിൽ തുടർപഠനമായ ബിരുദാനന്തര ബിരുദത്തിനും തുടർന്നുള്ള പി.എച്ച്.ഡി പഠനത്തിലേക്കും നീങ്ങാം.
പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശഭാഷാ പഠനത്തിന് സ്കാളർഷിപ്പുകൾ നൽകാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദേശഭാഷാ പഠനത്തിന് ജവഹർലാൽ നെഹ്റു സർവകലാശാല, ന്യൂഡൽഹി ധനസഹായം നൽകുന്നുണ്ട്.
യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷെൻറ സ്വപ്നപദ്ധതിയായ Earn as you Learn എന്ന പദ്ധതിപ്രകാരമാണീ ധനസഹായം നൽകുന്നത്. വിവിധ രാജ്യങ്ങളുടെ എംബസികൾ അവരുടെ ഭാഷാപഠനം േപ്രാത്സാഹിപ്പിക്കാൻ വിദ്യാർഥികൾ വലിയ തുക സ്കോളർഷിപ്പായി നൽകുന്നുണ്ട്.
ഇന്ത്യയിലെ ‘മാക്സ് മുള്ളർ ഭവൻ’ വിദേശഭാഷാപഠനം നടത്തുന്ന മിടുക്കരായ രണ്ട് കുട്ടികൾക്ക് വലിയ തുക സ്കോളർഷിപ്പായി നൽകുന്നുണ്ട്. യൂനിവേഴ്സിറ്റി ഒാഫ് ഡൽഹി വിദേശഭാഷാപഠനം നടത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു.
ജപ്പാൻ ഭാഷയും കൊറിയൻ ഭാഷയും പഠിക്കാൻ ജപ്പാൻ, കൊറിയൻ സർക്കാറുകൾ ധാരാളം സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
പഠനം എവിടെ?
രാജ്യത്തെ മിക്ക സർവകലാശാലകളിലും വിദേശപഠനത്തിനുള്ള അവസരങ്ങളുണ്ട്. ഇതിൽ ഒാരോ സർവകലാശാലകളും അവരുടേതായ സിലബസുകളും പഠനക്രമങ്ങളുമാണ് പിന്തുടരുന്നത്. പൊതുവേ 12 ക്ലാസ് ജയിച്ചവർക്ക് ചേർന്ന് പഠിക്കാൻ കഴിയും വിധമാണ് കരിക്കുലം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്ത് വിദേശഭാഷാ പഠനത്തിന് മുന്തിയ പ്രാധാന്യം കൊടുക്കുന്ന സർവകലാശാലകളുടെ പേരുകൾ താഴെ:
1. Central Institute of English and Foreign Languages (CIFEL) Hyderabad
2. The School of Languages of Jawaharlal Nehru University, New Delhi
3. Banaras Hindu University, Varanasi
4. Kurukshetra University, Kurukshetra Haryana
5. Guru Nanak Dev University, Department of Foreign Languages, Amritsar Punjab
6. Department of Foreign Languages, University of Pune, Pune
7. Symbiosis Institute of Foreign Languages Pune
8. School of Foreign Languages, Indira Gandhi National Open University New Delhi
9. Directorate of Distance Education Annamalai University
10. Institute of Distance Education University of Madras.
ഫോറിൻ സർവിസ് കൂടാതെ, യുനൈറ്റഡ് നേഷൻസ് ഒാർഗനൈസേഷൻ (UN) അതിെൻറ വിവിധ അനുബന്ധ ഘടകങ്ങളായ വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ (WHO) UNESCO തുടങ്ങിയ സ്ഥാപനങ്ങളിലും റെഡ്ക്രോസ്, റെഡ്ക്രസൻറ്, ആംനസ്റ്റി ഇൻറർനാഷനൽേപാലുള്ള സംഘടനകളിലും വിദേശഭാഷാ വിദഗ്ധർക്ക് അവസരങ്ങളുണ്ട്. ടൂറിസത്തിനും അനുബന്ധ രംഗങ്ങളിലും ധാരാളം തൊഴിലവസരം പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.