Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീനിയോറിറ്റി നഷ്ടപ്പെടില്ല; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം, ചെയ്യേണ്ടത് ഇങ്ങനെ

text_fields
bookmark_border
https://www.madhyamam.com/tags/employment-exchange
cancel

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നു. 2025 ജനുവരി ഒന്ന്‌ മുതൽ 2026 ആഗസ്റ്റ് 31വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അർഹരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർച്ചയായി ലഭിച്ച സാഹചര്യത്തിലാണ്, ഉദ്യോഗാർഥികളുടെ മുൻഗണന (സീനിയോറിറ്റി) നഷ്ടപ്പെടാത്ത രീതിയിൽ കാലാവധി നീട്ടിനൽകി തൊഴിലും നൈപുണ്യവും -നാഷണൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പ് ഉത്തരവിറക്കിയത്.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്ന വിധം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/) കയറുക. ശേഷം ‘പുതുക്കൽ’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എത്തുന്ന പേജിൽ (https://eemployment.kerala.gov.in/pub/publicProcess/renewal) ജില്ല, എക്സ്ചേഞ്ച്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. തുടർന്ന് കാപ്ച പൂരിപ്പിക്കുക. ഇനി 'get details' എന്നതിൽ ക്ലിക്ക് ചെയ്യുക. പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച് ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷൽ റിന്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം.

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന വിധം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/) ചെല്ലുക. ശേഷം ‘തൊഴിലന്വേഷകരുടെ രജിസ്ട്രേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. (https://eemployment.kerala.gov.in/usr/logins/jobseeker). ഈ പേജിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുകയാണ് വേണ്ടത്.

ഈ പേജിൽ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ആധാര്‌ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർ‌‍ത്തീകരിക്കാം. ആവശ്യമായ ലോഗിൻ ഐഡി ഉണ്ടാക്കണം. പാസ്‌വേർഡും നൽകണം. ഇതിനു ശേഷം താഴെയുള്ള കാപ്ച പൂരിപ്പിച്ച് ക്രിയേറ്റ് അക്കൗണ്ട് എന്ന ബട്ടൺ അമർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story