പഠനത്തിന് ആവേശം പകരാൻ മദീഹ അഹ്മദ്
text_fieldsഎജൂകഫേയുടെ മുൻ സീസണുകളിലും സാന്നിധ്യമായിരുന്ന മികച്ച ഒരു പ്രചോദക പ്രഭാഷകയാണ് മദീഹ അഹമ്മദ്. ഗുജറാത്തിലെ സൂറത്തിൽ ജനിച്ച ഇവർ ബോട്ടണി ഓണേഴ്സിൽ ബിരുദം നേടി. തുടർന്ന് ലോകോത്തരമായ നിരവധി പബ്ലിക് സ്പീക്കിങ് കോഴ്സുകൾ പൂർത്തീകരിച്ചു. പിന്നീട് പ്രചോദക പ്രഭാഷക എന്നനിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗങ്ങളും വർക്ഷോപ്പുകളും നടത്തി. എഴുത്ത്, പബ്ലിക് സ്പീക്കിങ്, സ്റ്റോറി ടെല്ലിങ്, ക്രിക്കറ്റ്, കരാട്ടേ തുടങ്ങിയവയിൽ നിപുണയായ മദീഹ എപ്പോഴും പുതിയ കഴിവുകൾ ആർജിക്കുന്നതിന് തൽപരയായാണ്.
നിലവിൽ അധ്യാപികയും പൊതുപ്രഭാഷകയുമായി പ്രവർത്തിക്കുന്ന മദീഹ എജൂകഫേയുടെ ആദ്യദിനം വിദ്യാർഥികളുമായി സംവദിക്കും. പഠനകാലത്ത് അഭിമുഖീകരിക്കുന്ന പലതരം പ്രതിസന്ധികളെ ഏത് രൂപത്തിൽ അഭിമുഖീകരിക്കണം എന്നതിന് മാർഗനിർദേശം നൽകുന്നതാവും ഇവരുടെ സെഷൻ.