'ഹാക്കിങ്' അറിയാൻ സി.എം. മഹ്റൂഫിനെ കേൾക്കാം
text_fieldsസുരക്ഷിതമായ ഡിജിറ്റൽ ലോകത്തെ സൃഷ്ടിക്കുന്നത് ഭാവി സമൂഹത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. ഇതിനായി പ്രവർത്തിക്കുന്ന എത്തിക്കൽ ഹാക്കിങ് വിദഗ്ധരിലൊരാളാണ് സി.എം. മഹ്റൂഫ്. ഇന്ത്യയിൽ പൊലീസ് വകുപ്പിനടക്കം സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിൽ ദുബൈയിൽ സിലിക്കൺ ഒയാസിസിൽ 'ഐഡിയ ഫാക്ടറി' എന്ന സ്ഥാപനവുമായി ഈ മേഖലയിൽ മുന്നോട്ടുപോവുകയാണ്. പൈറസിയും സൈബർ ക്രൈമുകളും കുറക്കുന്നതിന് മലയാള സിനിമ മേഖലയുമായി സഹകരിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം.
എജൂകഫേയിൽ തന്റെ ഹാക്കിങ് മേഖലയിലെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെക്കും. ഡിജിറ്റൽ മേഖലയിൽ തുറന്നുവെച്ചിരിക്കുന്ന വിശാലമായ അവസരങ്ങളിലേക്കുള്ള വാതിലായിരിക്കും ശ്രോതാക്കൾക്ക് ഈ സെഷൻ. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങളും എത്തിക്കൽ ഹാക്കിങ്ങിന്റെ പ്രധാന്യവും തിരിച്ചറിയാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കൂടി ഇത് ഉപകാരപ്പെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

