കോഴിക്കോട്: മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി 'മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ അൽ ഹംറ ഇനിഷ്യേറ്റിവ് വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 27ന് ഇന്ത്യൻ സമയം വൈകീട്ട് ഏഴിനാണ് വെബിനാർ. യു.എ.ഇ, ഒമാൻ സമയം വൈകീട്ട് 5. 30ഉം സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത് സമയം വൈകീട്ട് 4 .30നുമാണ് വെബിനാർ. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അനന്തസാധ്യതകളെക്കുറിച്ച് അറിയാം. കസാഖ്സ്താനിലെ അൽ ഫാറാബി നാഷനൽ യൂനിവേഴ്സിറ്റി പ്രതിനിധി ഉൾപ്പെടെ പങ്കെടുക്കുന്ന വെബിനാറിൽ വിവിധ യൂനിവേഴ്സിറ്റികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും നേരിട്ടറിയാം. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യാം.
മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന 17 ലക്ഷം പേരാണ് ഇക്കുറി നീറ്റ് പരീക്ഷയെഴുതിയത്. രാജ്യത്ത് ആകെയുള്ള 80,000 സീറ്റിലേക്കാണ് ഇത്രയേറെ പേർ പരീക്ഷയെഴുതിയത്. രാജ്യത്ത് മെഡിക്കൽ പഠനത്തിന് വേണ്ടത്ര സൗകര്യമില്ല എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. ഇതുവഴി 450ലധികം യൂനിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് മെഡിക്കൽ പഠനം നടത്താം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ യൂനിവേഴ്സിറ്റികളുടെ ഫീസിലെ കുറവും അന്താരാഷ്ട്ര പരിശീലനവും ഉന്നത സാങ്കേതിക നിലവാരവും ശ്രദ്ധേയമാണ്. ആഗോള റാങ്കിങ്ങിൽ ഉന്നതനിലവാരമുള്ള ഗവ. സർവകലാശാലകളിൽ പഠനവും സുരക്ഷിതമായ ഇന്ത്യൻ ഹോസ്റ്റലും കേരള മെസും നടത്തുന്ന സംരംഭമാണ് അൽ ഹംറ ഇനിഷ്യേറ്റിവ്.
കോഴ്സ് കഴിഞ്ഞ് ഇന്ത്യയിലേക്കു വരുമ്പോൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്ക്രീനിങ് ടെസ്റ്റിനുള്ള പരിശീലനവും അൽഹംറ നൽകും. നീറ്റ് യോഗ്യത ഇല്ലാതെ പ്രവേശനം നേടാം.
ഡോക്ടറായി വിദേശത്ത് പരിശീലനം നടത്താനും സ്ഥിര താമസത്തിനും സൗകര്യമൊരുക്കും. NMC , WHO, WFME, FAIMER എന്നീ കൗൺസിലുകളുടെ അംഗീകാരം. ഇതൊക്കെ ചേരുേമ്പാൾ എം.ബി.ബി.എസ് മോഹം അതിമോഹമല്ലെന്ന് ഒാരോ വിദ്യാർഥിയും തിരിച്ചറിയും. രജിസ്റ്റർ ചെയ്യാൻ: madhyamam.com/webinar. വിവരങ്ങൾക്ക്: +91 9288005020.