Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 12:37 AM IST Updated On
date_range 30 July 2017 12:37 AM ISTയോഗ സയൻസിൽ ഡിേപ്ലാമ നേടാൻ ബിരുദക്കാർക്ക് അവസരം
text_fieldsbookmark_border
ആരോഗ്യപരിപാലനത്തിൽ യോഗക്ക് പ്രഥമസ്ഥാനമാണുള്ളത്. എന്നാൽ, അക്കാദമികതലത്തിൽ യോഗശാസ്ത്ര പഠനാവസരങ്ങൾ പൊതുവെ കുറവാണ്. കേന്ദ്രസർക്കാറിനുകീഴിൽ ന്യൂഡൽഹിയിലെ മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യോഗ ഇക്കൊല്ലം നടത്തുന്ന യോഗ സയൻസിൽ ഡിേപ്ലാമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ടു സെമസ്റ്ററുകളായുള്ള ഒരുവർഷത്തെ െറഗുലർ കോഴ്സാണിത്.
അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി , പട്ടികവർഗക്കാർക്കും ഒ.ബി.സിക്കാർക്കും ഡിഗ്രിക്ക് 45 ശതമാനം മാർക്ക് മതിയാകും.
പ്രായപരിധി 2017 ആഗസ്റ്റ് ഒന്നിന് 30 ന് താഴെയാവണം. ആകെ 120 സീറ്റുകളാണുള്ളത് (ജനറൽ -60, ഒ.ബി.സി -33, പട്ടികജാതി -18, പട്ടികവർഗം 9). യോഗ്യതപരീക്ഷക്ക് ലഭിച്ച മാർക്കിെൻറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് 500 രൂപ. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ അഡ്മിഷൻ േബ്രാഷറും www.yogamdniy.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്യോഗക്ക് ന്യൂഡൽഹിയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകാം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് നാലിനകം കിട്ടത്തക്കവണ്ണം ഉടൻ ഇനി പറയുന്ന വിലാസത്തിൽ അയക്കണം. ഡയറക്ടർ, മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യോഗ, 68, അശോകറോഡ്, ന്യൂഡൽഹി -110 001. അന്തമാൻ-നികോബാർ െഎലൻഡ്, ലക്ഷദ്വീപ് മുതലായ വിദൂരപ്രദേശങ്ങളിലുള്ളവരുടെ അപേക്ഷകൾ ആഗസ്റ്റ് 11 വരെ സ്വീകരിക്കും.
കോഴ്സ് ഫീസ് സെമസ്റ്റർ ഒന്നിന് 3000 രൂപയാണ്. കൂടുതൽ വിവരങ്ങൾ www.yogamdniy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story