Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightകുസാറ്റ് പ്രവേശന...

കുസാറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍ ആറ്​, ഏഴ്​ തീയതികളില്‍

text_fields
bookmark_border
കുസാറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍ ആറ്​, ഏഴ്​ തീയതികളില്‍
cancel
കൊ​ച്ചി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന്ത​ര കോ​ഴ്‌​സു​ക​ ളി​ലേ​ക്ക്​ 2019-20 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ഓ​ൺ​ൈ​ല​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ല്‍ ആ​റ്, ഏ​ഴ്​ തീ​യ​ത ി​ക​ളി​ല്‍ ന​ട​ക്കും. ഈ ​മാ​സം 30 മു​ത​ല്‍ ഫെ​ബ്രു​വ​രി 28 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സ് 1000 രൂ​പ. വി​വ​ര​ങ്ങ​ള്‍ admissions.cusat.ac.inല്‍ ​ഈ മാ​സം 30 മു​ത​ല്‍ ല​ഭ്യ​മാ​വും. എം.​എ​സ്​​സി, എ​ല്‍എ​ല്‍.​എം, എം.​വോ​ക്, എം.​സി.​എ, ബി.​വോ​ക്, എ​ല്‍എ​ല്‍.​ബി, ബി.​ടെ​ക് (ലാ​റ്റ​റ​ല്‍ എ​ന്‍ട്രി) പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ആ​റ്​ ശ​നി​യാ​ഴ്​​ച​യും ബി.​ടെ​ക്, എം.​എ (ഹി​ന്ദി, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്‌​സ്), ബി.​ബി.​എ എ​ല്‍എ​ല്‍.​ബി, ബി.​കോം എ​ല്‍എ​ല്‍.​ബി, എം.​സി.​എ/​എം.​എ​സ്​​സി(​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്) (ലാ​റ്റ​റ​ല്‍ എ​ന്‍ട്രി) എ​ല്‍.​എ​ല്‍.​എം (ഐ.​പി) പി.​എ​ച്ച്.​ഡി, എ​ല്‍എ​ല്‍.​എം (ഐ.​പി.​ആ​ര്‍) പി​എ​ച്ച്.​ഡി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ല്‍ ഏ​ഴി​നും ന​ട​ക്കും. രാ​ജ്യ​ത്തെ 28 േക​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ​യി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
ഒ.​സി.​ഐ/​പി.​ഐ.​ഒ/ സ്​​റ്റാ​റ്റ​സു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ക്കും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യു​ള്ള പ്ര​ത്യേ​ക കാ​റ്റ​ഗ​റി​യി​ല്‍ അ​പേ​ക്ഷി​ക്കാം. എം.​ബി.​എ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സി-​മാ​റ്റ്, കെ-​മാ​റ്റ്, ക്യാ​റ്റ് (ഐ.​ഐ.​എം) സ്‌​കോ​റു​ക​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും.
എം.​ഫി​ല്‍, പി​എ​ച്ച്.​ഡി, ഡി​പ്ലോ​മ തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​ത​ത് വ​കു​പ്പു​ക​ളി​ല്‍നി​ന്ന്​ 30 മു​ത​ല്‍ മാ​ര്‍ച്ച് 31 വ​രെ ല​ഭി​ക്കും. സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന വി​വി​ധ എം.​ടെ​ക് കോ​ഴ്‌​സു​ക​ള്‍ക്ക് ഏ​പ്രി​ല്‍ 21 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന്്് ഐ.​ആ​ർ.​എ.​എ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cusat Entrance ExamEducation News
News Summary - Cusat Entrance Exam, education news
Next Story