മത്സരപരീക്ഷ; ടിപ്സ് ആൻഡ് ട്രിക്സുമായി മീറ്റ് ദി മാസ്റ്റേഴ്സ്..
text_fieldsമാധ്യമം എജു കഫേ മീറ്റ് ദി മാസ്റ്റേഴ്സ് സെഷനിൽ ഫ്യൂചർ അക്കാദമി വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ
വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള മീറ്റ് ദി മാസ്റ്റേഴ്സ് പാനൽ ചർച്ച എജുകഫേ ഒന്നാം ദിനത്തിലെ വിജ്ഞാനദായകമായ പ്രത്യേക സെഷനുകളിലൊന്നായിരുന്നു. ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചർ ഡയറക്ടർ ലിനീഷ് കൊടിയാട്ട് മോഡറേറ്ററായ ചർച്ചയിൽ ഫ്യൂചX ഓഫ്ലൈൻ അക്കാദമി ഹെഡ് റിജു ശങ്കർ, ഫ്യൂച്ചർ ഓൺലൈൻ അക്കാദമി ഹെഡ് ഫമീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ത്രീ പാസ് ടെക്നോളജി പ്രയോഗിക്കലാണ് മത്സരപരീക്ഷകളിൽ വിജയിക്കാനുള്ള തന്ത്രമെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഓരോ പരീക്ഷയുടെയും പാറ്റേൺ മനസിലാക്കുന്നത് പ്രധാനമാണ്. നമുക്ക് എത്ര സമയം കിട്ടുമെന്നതും എത്ര ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്നും കൃത്യമായ ധാരണ േവണം. പത്താം ക്ലാസ്, പ്ലസ് വൺ തുടങ്ങിയ സമയത്ത് മാത്രം തയാറെടുപ്പ് ആരംഭിച്ചാൽ പോരാ. തിയറി നന്നായി പഠിച്ചവർക്കും പ്രോബ്ലം നന്നായി ചെയ്യാൻ പറ്റാത്തത് സബ്ജക്ട് ശരിയായി മനസിലാക്കാത്തതു കൊണ്ടാണ്. അഞ്ചാം ക്ലാസ്, ആറാം ക്ലാസ് മുതൽക്കൊക്കെ അടിസ്ഥാനപരമായ കാര്യങ്ങൾ നേടിയെടുക്കണമെന്നും ഇവർ വ്യക്തമാക്കി.എൻ.ഡി.എ, ജെ.ഇ.ഇ പോലുള്ള മത്സര പരീക്ഷകളുടെ അടിസ്ഥാന ഘടനയും വിദ്യാർഥികൾക്കായി ഫ്യൂച്ചർ വിദഗ്ധർ പങ്കുവെച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് പാനലിസ്റ്റുകളും മോഡറേറ്ററും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

