പ്ലസ് ടുവിനു ശേഷം കോമേഴ്സ് വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ചാർേട്ടഡ് അക്കൗണ്ടൻസിയല്ലാതെ തെരഞ്ഞെടുക്കാൻ കഴിയുന്ന രണ്ട് പഠനമേഖലകളാണ് കമ്പനി സെക്രട്ടറിഷിപ്പും (സി.എസ്), കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻറ് (സി.ഡബ്ല്യു.എ) കോഴ്സും. പ്ലസ് ടു ക്ലാസ് പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം പഠനദൈർഘ്യമുള്ള കമ്പനി സെക്രട്ടറിഷിപ് പഠനത്തിന് ചേരാം. വൻകിട കമ്പനികളുടെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും കമ്പനി സെക്രട്ടറിമാർ ബന്ധപ്പെട്ടുനിൽക്കുന്നു. കമ്പനി സെക്രട്ടറിയാണ് കമ്പനിയുടെ എല്ലാവിധ രേഖകളുടെയും പുസ്തകങ്ങളുെടയും സൂക്ഷിപ്പുകാരൻ.
കമ്പനി സെക്രട്ടറിഷിപ്: പഠനം എങ്ങനെ?
കമ്പനി സെക്രട്ടറി പരീക്ഷ മൂന്ന് സ്റ്റേജുകളുള്ള പരീക്ഷയാണ്: ഫൗണ്ടേഷൻ കോഴ്സ്, എക്സിക്യൂട്ടിവ്, പ്രഫഷനൽ പ്രോഗ്രാം. വർഷത്തിൽ ഏതു സമയത്തും പ്രോഗ്രാമിന് രജിസ്റ്റർ െചയ്യാം. എന്നാൽ, പരീക്ഷകൾ നടക്കുക എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലായിരിക്കും. രജിസ്ട്രേഷൻ ഒാൺലൈനായും ചെയ്യാൻ കഴിയും.
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു കഴിഞ്ഞതിനു ശേഷമാണ് ഇൗ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫൗണ്ടേഷൻ പ്രോഗ്രാമിന് ചേരണം. എന്നാൽ, ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവർക്ക് പ്രവേശനം എക്സിക്യൂട്ടിവ് േപ്രാഗ്രാമിലേക്കാണ്. ഇതിനുശേഷം പ്രഫഷനൽ പ്രോഗ്രാമിലേക്കും പഠനവും പരിശീലനവും വ്യാപിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം എന്നതിൽ ലളിതകലകളിൽ (ഫൈൻ ആർട്സ്) നേടിയ ബിരുദം പരിഗണിക്കില്ല. 17 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കേ രജിസ്റ്റർ ചെയ്യാനാകൂ. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോസ്റ്റ് അക്കൗണ്ടൻസ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ-സി.എം.എ) ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻസ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) എന്നിവർ നടത്തുന്ന ‘കോമൺ പ്രൊഫിഷൻസ് ടെസ്റ്റ്’ (സി.പി.ടി) അല്ലെങ്കിൽ ഫൗണ്ടേഷൻ പരീക്ഷ പാസായിട്ടുള്ളവരെ ‘ഫൗണ്ടേഷൻ പ്രോഗ്രാമി’ൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫൗണ്ടേഷൻ പ്രോഗ്രാം, എക്സിക്യൂട്ടിവ് പ്രോഗ്രാം, പ്രഫഷനൽ പ്രോഗ്രാം എന്നിവ ജയിക്കാൻ ഒാരോ വിഷയങ്ങൾക്കും 40 ശതമാനം മാർക്കും ആകെ 50 ശതമാനം മാർക്കും ഉണ്ടാകണം.
പരീക്ഷരീതിയും രജിസ്ട്രേഷൻ കാലാവധിയും
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ രാവിലെയും ഉച്ചകഴിഞ്ഞുമുള്ള രണ്ട് സെഷനായിട്ടാണ് നടക്കുക. രജിസ്േട്രഷനു ശേഷം അഞ്ചു വർഷത്തിനുള്ളിൽ പ്രോഗ്രാമുകൾ പാസായിട്ടുണ്ടാകണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 7:51 PM GMT Updated On
date_range 2017-11-09T01:21:14+05:30കമ്പനി സെക്രട്ടറി പരീക്ഷ: അറിയേണ്ടതെല്ലാം
text_fieldsNext Story