കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2017 ഫലം വന്നതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറുകളിൽ (െഎ.െഎ.എം) മാനേജ്മെൻറ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സമയമായി. www.iimcat.ac.in ൽനിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് െഎ.െഎ.എമ്മുകളിലെ പ്രവേശന നടപടികളിലേക്ക് കടക്കാം.
കോഴിക്കോട് ഉൾപ്പെടെ രാജ്യത്ത് 20 െഎ.െഎ.എമ്മുകളാണുള്ളത്. തിരുച്ചിറപ്പള്ളി, ബംഗളൂരു, വിശാഖപട്ടണം, അഹ്മദാബാദ്, അമൃത്സർ, ബോധ്ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപൂർ, ലഖ്നോ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, റോത്തക്, സാമ്പൽപൂർ, ഷില്ലോങ്, ഉദയ്പൂർ, സിർമൗർ എന്നിവിടങ്ങളിലാണ് മറ്റ് െഎ.െഎ.എമ്മുകൾ.
2018 ഡിസംബർ 31 വരെയാണ് കാറ്റ് 2018 സ്കോറിന് പ്രാബല്യം.
െഎ.െഎ.എമ്മുകൾക്ക് പുറമേ മറ്റ് നിരവധി ബിസിനസ് സ്കൂളുകളും എം.ബി.എ ഉൾപ്പെടെയുള്ള മാനേജ്മെൻറ് പി.ജി പ്രവേശനത്തിനായുള്ള സ്ക്രീനിങ്ങിന് കാറ്റ് സ്കോർ മാനദണ്ഡമാക്കാറുണ്ട്. കാറ്റ് വെബ്സൈറ്റിൽ സ്ഥാപനങ്ങളുടെ പട്ടിക ലഭിക്കും. വിവിധ െഎ.െഎ.എമ്മുകൾ വ്യത്യസ്ത നടപടിക്രമങ്ങളാണ് പിന്തുടരുന്നത്.
കോഴിക്കോട് െഎ.െഎ.എമ്മിൽ മാനേജ്മെൻറ് പി.ജി പ്രേവശനത്തിനുള്ള മിനിമം യോഗ്യത മാനദണ്ഡങ്ങൾ: കാറ്റ് പെർസൻറയിൽ ജനറൽ വിഭാഗത്തിന് 90, ഒ.ബി.സി നോൺക്രീമിലെയർ-80, പട്ടികജാതി-65, പട്ടികവർഗം/ഭിന്നശേഷിക്കാർ-55. പത്ത്, പന്ത്രണ്ട് ൈഫനൽ ബോർഡ് പരീക്ഷകളിൽ, ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 60 ശതമാനവും എസ്.സി, എസ്.ടിക്കാർക്ക് 55 ശതമാനവും മാർക്കിൽ കുറയാതെ വേണം.
വിശദമായ പ്രവേശനമാനദണ്ഡങ്ങൾ https://www.iimk.ac.in/academics/pgp/admission.php എന്ന ലിങ്കിലുണ്ട്.
കാറ്റ് സ്കോർ പരിഗണിച്ച് ചുരുക്കപ്പട്ടിക തയാറാക്കിയശേഷം റിട്ടൺ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവക്ക് ക്ഷണിക്കും. ഇതിൽ മികവ് പുലർത്തുന്നവരിൽനിന്ന് പ്ലസ് ടു, ബിരുദതലത്തിലെ അക്കാദമിക മികവ്, വർക്ക് എക്സ്പീരിയൻസ് മുതലായവ കൂടി വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തും. കോഴിക്കോട് െഎ.െഎ.എമ്മിൽ മാനേജ്മെൻറ് പി.ജി പ്രോഗ്രാമിൽ 375 വിദ്യാർഥികൾക്ക് പ്രവേശനമുണ്ടാകും. www.iimcat.ac.in ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 10:14 PM GMT Updated On
date_range 2018-01-11T03:44:09+05:30െഎ.െഎ.എമ്മുകൾ കാത്തിരിക്കുന്നു, ‘കാറ്റി’ലെ ഉയർന്ന സ്കോറുകാരെ
text_fieldsNext Story