ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ബിസിനസ് അനലിസ്റ്റ് പ്രഫഷനലുകൾക്ക് നല്ല ഡിമാൻഡാണ്. ബിസിനസ് മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുത്ത് പ്രശ്നങ്ങൾ അപഗ്രഥിച്ച് പഠിച്ച് പരിഹാരം കാണാനും കമ്പനിയെ പുരോഗതിയിലേക്ക് നയിക്കാനും പ്രാപ്തിയുള്ള പ്രഫഷനലുകളാണ് ബിസിനസ് അനലിസ്റ്റ്. അപഗ്രഥനശേഷിയും ഗണിതശാസ്ത്ര നൈപുണ്യവുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദ/ബിരുദാനന്തര ബിരുദക്കാർക്കും ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ബിസിനസ് അനലിറ്റിക്സ് പോസ്റ്റ്ഗ്രാേജ്വറ്റ് ഡിപ്ലോമ. അപൂർവം സ്ഥാപനങ്ങളിലാണ് പഠനാവസരം.
ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (െഎ.എസ്.െഎ), ഖരഗ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) എന്നിവ സംയുക്തമായി 2018-20 വർഷം നടത്തുന്ന നാലാമത് ബാച്ചിലേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് (പി.ജി.ഡി.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാൻ സമയമായി. ഇവിടെ ബിസിനസ് അനലിറ്റിക്സ് ട്രെയിനിങ്ങിനും ഇൻഡസ്ട്രി ഇൻററാക്ഷനുമാണ് പ്രാമുഖ്യം. യോഗ്യത: 10+2+4/10+2+5/10+2+3+2 സമ്പ്രദായത്തിൽ 60 ശതമാനം മാർക്കിൽ/ (6.5 ശതമാനം സി.ജി.പി.എയിൽ) കുറയാതെയുള്ള ബിരുദം/ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും യോഗ്യതപരീക്ഷക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ മതിയാകും. 2018 മേയ് 31നകം യോഗ്യതാപരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവരെയും പരിഗണിക്കും. അപേക്ഷ: https://iimcal.ac.in/program/pgdba എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാം. അപേക്ഷാഫീസ് 2000 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 1000 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷ 2018 ജനുവരി ആറുവരെ സ്വീകരിക്കും. സെലക്ഷൻ: 2018 ഫെബ്രുവരി 18ന് ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലായി എഴുത്തുപരീക്ഷ നടത്തും. വിവരങ്ങൾക്ക്: https://iimcal.ac.in/program/pgdba കാണുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 6:45 PM GMT Updated On
date_range 2017-12-24T00:15:26+05:30സാധ്യതകൾ തുറന്ന് ബിസിനസ് അനലിറ്റിക്സ്
text_fieldsNext Story