Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightകോഫി രുചിക്കാം;...

കോഫി രുചിക്കാം; തൊഴിലാക്കി മാറ്റാം

text_fields
bookmark_border
കോഫി രുചിക്കാം; തൊഴിലാക്കി മാറ്റാം
cancel
കോഫി രുചിക്കാം. ഗുണനിലവാരം വിലയിരുത്താം. ഇതിലൂടെ മികച്ച കരിയറിലത്തെിച്ചേരാം. കോഫി ക്വാളിറ്റി വിലയിരുത്തുന്ന മാനേജീരിയല്‍ തസ്തികകളിലേക്ക് കടന്നുചെല്ലാന്‍ അനുയോജ്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ക്വാളിറ്റി മാനേജ്മെന്‍റ് (പി.ജി.ഡി.സി.ക്യു.എം) പ്രോഗ്രാമില്‍ പ്രവേശത്തിന് കോഫി ബോര്‍ഡ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും.
മൂന്ന് സെമസ്റ്ററുകളായി നടത്തുന്ന പി.ജി.ഡി.സി.ക്യു.എം കോഴ്സിന്‍െറ പഠനകാലാവധി 12 മാസമാണ്. ബംഗളൂരുവിനടുത്ത് ചിക്കമഗളൂരുവിലെ സി.സി.ആര്‍.ഐയില്‍ വെച്ചാണ് കോഴ്സ് നടത്തുക. ആദ്യ ട്രൈ സെമസ്റ്റര്‍ പഠനകാലയളവില്‍ പഠിതാക്കള്‍ക്ക് താമസസൗകര്യം സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള കാലയളവില്‍ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ താമസസൗകര്യം സ്വയം കണ്ടത്തെണം. കോഴ്സ് ഫീസ് രണ്ടുലക്ഷം രൂപയാണ്. യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയന്‍സ്, ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, അഗ്രികള്‍ചറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലൊന്നില്‍ ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഫി ഇന്‍ഡസ്ട്രി, പ്ളാന്‍േറഷന്‍ മുതലായ സംരംഭങ്ങള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക്മെറിറ്റ്, പേഴ്സനല്‍ ഇന്‍റര്‍വ്യൂ, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.
അപേക്ഷാഫോറം ഉള്‍പ്പെടെ വിശദവിവരങ്ങള്‍www.indiacoffee.org എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ബംഗളൂരുവിലെ കോഫി ബോര്‍ഡ് ഓഫിസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം വാങ്ങാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം  Coffee Board General Fund Non Plan Account ല്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വന്തം വിലാസമെഴുതിയ 9’’x6’’ വലുപ്പമുള്ള ഒരു കവര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. 
അപേക്ഷകള്‍ അയക്കേണ്ട വിലാസം. Divisional Head (Cofee Quality), Coffee Board, No -1, Dr. B.R. Ambedkar Veedhi, Bangaluru-560001അര്‍ഹരായവര്‍ക്കുള്ള ഇന്‍റര്‍വ്യൂവും സെലക്ഷനും 2016 ആഗസ്റ്റ് 31ന് നടക്കും. ആഗസ്റ്റില്‍ തന്നെ കോഴ്സും ആരംഭിക്കും. 
തൊഴില്‍ സാധ്യത: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ കോഫി ഇന്‍ഡസ്ട്രിയിലും എക്സ്പോര്‍ട്ട് ഡിവിഷനിലും കോഫി ഉല്‍പാദന മേഖലയിലും മറ്റും ക്വാളിറ്റി മാനേജ്മെന്‍റ് വിഭാഗത്തില്‍ തൊഴില്‍സാധ്യതയുണ്ട്. 
കോഫി ക്വാളിറ്റി മാനേജ്മെന്‍റില്‍ പി.ജി.ഡി.സി.ക്യു.എം യോഗ്യതയും പ്രത്യേക അഭിരുചിയും നൈപുണ്യവും നേടുന്നവര്‍ക്ക് ഇന്ത്യന്‍ കോഫി കമ്പനികളിലും മറ്റ് എക്സിക്യൂട്ടിവ് സൂപ്പര്‍വൈസറി തസ്തികകളിലും തൊഴില്‍ ലഭിക്കും. കഴിഞ്ഞ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്ക് തൊഴില്‍ കണ്ടത്തൊനായിട്ടുള്ളതായി കോഫി ബോര്‍ഡിന്‍െറ പ്രവേശ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. 
കോഫി ഉല്‍പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഗുണനിലവാരം വിലയിരുത്തി മാത്രമേ വ്യവസായത്തില്‍ പങ്കാളിയാകാന്‍ കഴിയൂവെന്നതിനാല്‍ കോഫി ക്വാളിറ്റി മാനേജ്മെന്‍റില്‍ യോഗ്യതയും വൈദഗ്ധ്യവും നേടുന്നവര്‍ക്ക് തൊഴില്‍സാധ്യതകളേറെയുണ്ട്. വിവരങ്ങള്‍ www.indiacoffee.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story