തിരുവനന്തപുരം: പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ 2016ലെ സിവില്‍ സര്‍വിസ് പ്രലിംസ് പരീക്ഷക്കുള്ള റെഗുലര്‍ കോഴ്സുകള്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കും.
അപേക്ഷാഫോറം സെന്ററില്‍നിന്ന് 100 രൂപക്ക് നേരിട്ടും വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ രണ്ട് പാസ്പോര്‍ട്ട് സൈസ് വലുപ്പത്തിലുള്ള ഫോട്ടോസഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ സമര്‍പ്പിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് എടുത്ത 100 രൂപ ഡി.ഡിയും അയക്കണം. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13ന് വൈകീട്ട് അഞ്ച്.
നവംബര്‍ 15ന് രാവിലെ 11ന് സെന്ററില്‍ നടത്തുന്ന പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശം. മൊത്തം സീറ്റില്‍ 50 ശതമാനം മുസ്ലിം വിദ്യാര്‍ഥികള്‍ക്കും10 ശതമാനം പട്ടികജാതി, പട്ടികവര്‍ഗത്തിന് ഫീസിളവോടെ സംവരണം ചെയ്തിട്ടുണ്ട്. വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി. ഫോണ്‍: 04942 665489, 9895707072. www.ccek.org.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2015 12:46 PM GMT Updated On
date_range 2015-10-30T18:16:09+05:30സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsNext Story