െസൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 സ്പെഷലിസ്റ്റ് ഓഫിസർ
text_fieldsസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. വിവിധ തസ്തികകളിലായി 115 ഒഴിവുകളുണ്ട്. തസ്തികകൾ ചുവടെ:- ക്രഡിറ്റ് ഓഫിസർ -ഒഴിവുകൾ 10. യോഗ്യത: CA/CFA/ACMA/അല്ലെങ്കിൽ MBA ഫിനാൻസ്. JAIIB&CAIIB േയാഗ്യത നേടിയവർക്ക് മുൻഗണന. 3-4 വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. പ്രായം 26-34 വയസ്സ്.
േഡറ്റ എൻജിനീയർ -11. യോഗ്യത: ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/ഫിനാൻസ്/ഇക്കണോമെട്രിക്സ്/കമ്പ്യൂട്ടർ സയൻസ് പി.ജി ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 28-35 വയസ്സ്. റിസ്ക് മാനേജർ-5, (സ്കെയിൽ-3). യോഗ്യത: MBA ഫിനാൻസ്/ബാങ്കിങ് അല്ലെങ്കിൽ പി.ജി ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 20-35 വയസ്സ്.
ടെക്നിക്കൽ ഓഫിസർ ക്രഡിറ്റ്-5. യോഗ്യത: ബി.ഇ/ബി.ടെക്/സിവിൽ/മെക്കാനിക്കൽ/പ്രൊഡക്ഷൻ/മെറ്റലർജി/ടെക്സ്റ്റൈൽ/കെമിക്കൽ/ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 26-34 വയസ്സ്.
ഫിനാൻഷ്യൽ അനലിസ്റ്റ് -20. യോഗ്യത: CA/CMA/MBA ഫിനാൻസ്. MBA കാർക്ക് മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായം 20-35വയസ്സ്.
ഐ.ടി മാനേജർ -15. യോഗ്യത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ പി.ജി (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി/ ഇലക്ട്രേണിക്സ്), ഐ.ടി മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 20-35 വയസ്സ്.
ലോ ഓഫിസർ -20. യോഗ്യത: നിയമബിരുദം, അഭിഭാഷകരായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ജുഡീഷ്യൽ സർവിസ്/ലീഗൽ ഡിപ്പാർട്മെൻറിൽ ലോ ഓഫിസറായി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-35 വയസ്സ്.
റിസ്ക് മാനേജർ (സ്കെയിൽ 2) -10. യോഗ്യത: MBA/PG Diploma (ബാങ്കിങ്/ഫിനാൻസ്) അല്ലെങ്കിൽ പി.ജി (സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്) 60 ശതമാനം മാർേക്കാടെ വിജയിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 20-35 വയസ്സ്. സെക്യൂരിറ്റി/അസിസ്റ്റൻറ് മാനേജർ-9. സെക്യൂരിറ്റി മാനേജർ-3,ഇക്കണോമിസ്റ്റ്-1,ഇൻകംടാക്സ് ഓഫിസർ -1, ഐ.ടി -1, േഡറ്റ സയൻറിസ്റ്റ്-1 എന്നീ തസ്തികകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.centralbankofindia.co.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ഡിസംബർ 17 വരെ സമർപ്പിക്കാം.