Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകാലിക്കറ്റ്​ വി​ദൂ​ര...

കാലിക്കറ്റ്​ വി​ദൂ​ര വി​ഭാ​ഗം ബി​രു​ദ, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
കാലിക്കറ്റ്​ വി​ദൂ​ര വി​ഭാ​ഗം ബി​രു​ദ, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി 2021-22 അ​ധ്യ​യ​ന വ​ര്‍ഷം ന​ട​ത്തു​ന്ന ബി​രു​ദ, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ 25 വ​രെ പി​ഴ​യി​ല്ലാ​തെ​യും 30 വ​രെ 100 രൂ​പ പി​ഴ​യോ​ടെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍കാം. ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് www.sdeuoc.ac.inല്‍ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വേ​ശ​ന നി​യ​മാ​വ​ലി​യും ഫീ​സ് വി​വ​ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ്രോ​സ്പെ​ക്ട​സ് പ​രി​ശോ​ധി​ച്ച് വ്യ​ക്ത​ത നേ​ട​ണം.

ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് അ​ഞ്ചു ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ടോ ഡ​യ​റ​ക്ട​ര്‍, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ-673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 0494 2407 356, 2400288, 2660 600.

ലോ​ഗി​ന്‍ പ്ര​ശ്ന​ങ്ങ​ള്‍ക്ക് sdeadmission2021@uoc.ac.in, മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് digitalwing@uoc.ac.in എ​ന്നീ മെ​യി​ലു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. മ​റ്റു വി​വ​ര​ങ്ങ​ള്‍ക്ക്: drsde@uoc.ac.in, dsde@uoc.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG coursescalicut university
News Summary - Candidates can apply for Calicut university degree and PG courses
Next Story