മാധ്യമം എജുകഫേ: സൈലം 'ബസ്സ് ദ ബ്രയിൻ' ക്വിസ് മത്സരം 26ന്
text_fieldsകോഴിക്കോട്: മാധ്യമം എജുകഫേയൂടെ ഭാഗമായി സൈലം 'ബസ്സ് ദ ബ്രയിൻ' (Buzz the Brain) ക്വിസ് മത്സരം വ്യാഴാഴ്ച വൈകീട്ട് 6 മണി മുതൽ 7 മണി വരെ നടക്കും. ഓൺലൈനിൽ ആണ് മത്സരം. എട്ട് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. test.xylemlearning.com എന്ന വെബ് സൈറ്റ് ലിങ്കിൽ കയറി വിദ്യാർഥികൾക്ക് ആദ്യപാദ മത്സരത്തിൽ പങ്കെടുക്കാം.
വ്യാഴാഴ്ച നടക്കുന്ന മോക്ക് ടെസ്റ്റിലെ ആദ്യ എട്ട് വിജയികളെ ആണ് 'ബസ്സ് ദ ബ്രയിൻ' ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുക. വിജയികളെ ഒരു ലക്ഷത്തിൽപരം വിലമതിക്കുന്ന ആകർഷക സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഫൈനൽ റൗണ്ട് വിജയികളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ആപ്പിൾ ഐപാഡാണ് സമ്മാനം. രണ്ടാംസമ്മാനം സാംസങ് സ്മാർട്ട് ഫോണും മൂന്നാം സമ്മാനം സ്മാർട്ട് വാച്ചും ആണ്.
കൂടാതെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് അടുത്ത അക്കാദമിക് വർഷത്തെ സൈലത്തിന്റെ എല്ലാ കോഴ്സുകളും സൗജന്യമായി ലഭിക്കും. ഫൈനൽ റൗണ്ടിലെത്തുന്ന മറ്റ് മത്സരാർഥികൾക്ക് സൈലത്തിന്റെ 2000 രൂപയുടെ വൗച്ചറും, ആമസോൺ വൗച്ചറുകളും സൈലം ടീഷർട്ടുകളും സമ്മാനമായി ലഭിക്കും.