Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightരുചിയിൽ വിരിയുന്ന...

രുചിയിൽ വിരിയുന്ന കരിയർ; ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ബി.എ, എം.ബി.എ

text_fields
bookmark_border
രുചിയിൽ വിരിയുന്ന കരിയർ; ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ബി.എ, എം.ബി.എ
cancel

ഭക്ഷണപ്രേമികളുടെ ലോകത്ത് ഒരു ‘സെലിബ്രിറ്റി ഷെഫ്’ ആകണമെന്നുണ്ടോ? എങ്കിൽ പാചകത്തിലെ സർഗാത്മകതയും ബിസിനസ് മാനേജ്‌മെന്റിലെ കൃത്യതയും ഒത്തുചേരുന്ന പ്രഫഷനൽ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ), നോയിഡ, തിരുപ്പതി കാമ്പസുകളിൽ മികച്ച പ്ലേസ്‌മെന്റ് റെക്കോഡുകളോടെ നടത്തുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്.

അമർകണ്ടക്കിലെ ഇന്ദിരഗാന്ധി നാഷനൽ ട്രൈബൽ കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകൾ നടത്തുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഷെഫ് തസ്തികകളിലേക്കും കിച്ചൺ മാനേജ്‌മെന്റ് റോളുകളിലേക്കും ഈ പഠനം വഴിതുറക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അത്യാധുനിക കളിനറി ലാബുകളിൽ ഇന്ത്യൻ-അന്താരാഷ്ട്ര വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രായോഗിക പരിശീലനം കൂടാതെ ഫുഡ് കോസ്റ്റിങ്, ഹൈജീൻ സ്റ്റാൻഡേർഡ്‌സ്, എന്റർപ്രണർഷിപ് എന്നിവയിലും പ്രാവീണ്യം നേടാം.

പ്ലസ് ടു കഴിഞ്ഞവർക്കായി ബി.ബി.എ ഇൻ കളിനറി ആർട്‌സ് (മൂന്നു വർഷം), ബിരുദധാരികൾക്കായി എം.ബി.എ ഇൻ കളിനറി ആർട്‌സ് (രണ്ടു വർഷം) എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവും ലഭ്യം.

ഫീസ്: ബിരുദ കോഴ്സിന് ഏകദേശം 4,50,000 രൂപയും എം.ബി.എക്ക് 3,01,500 രൂപയും വരും. ഹോസ്റ്റൽ ഫീസ് പുറമെ

പ്രവേശന പരീക്ഷാ രീതി

  • അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഗ്രൂപ് ഡിസ്കഷനോ അഭിമുഖമോ ഉണ്ടാകില്ല. നെഗറ്റിവ് മാർക്ക് ഇല്ല.
  • ബി.ബി.എ പ്രവേശന പരീക്ഷ: ന്യൂമറിക്കൽ എബിലിറ്റി, റീസണിങ്, ജനറൽ നോളജ്, ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ് ഫോർ സർവിസ് സെക്ടർ (ആകെ 100 ചോദ്യങ്ങൾ).
  • എം.ബി.എ പ്രവേശന പരീക്ഷ: ഫുഡ് പ്രൊഡക്ഷൻ/മാനേജ്‌മെന്റ്, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ജനറൽ നോളജ്, ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ് ഫോർ സർവിസ് സെക്ടർ (ആകെ 100 ചോദ്യങ്ങൾ).
  • വിദേശ രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ആഡംബര ക്രൂയിസ് ലൈനറുകൾ, എയർലൈൻ കാറ്ററിങ്, റെയിൽവേ കാറ്ററിങ്, പ്രമുഖ റസ്റ്റാറന്റ് ശൃംഖലകൾ എന്നിവിടങ്ങളിൽ മികച്ച തൊഴിൽ സാധ്യതയാണ് ഈ കോഴ്‌സ് പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.
  • സ്വന്തമായി റസ്റ്റാറന്റുകളോ ക്ലൗഡ് കിച്ചണുകളോ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം കരുത്താകും. എം.ബി.എ കഴിഞ്ഞവർക്ക് ഐ.എച്ച്.എമ്മുകളിലും മറ്റും അധ്യാപകരായി കരിയർ ആരംഭിക്കാനും അവസരമുണ്ട്. ഗ്ലോബൽ പ്ലേസ്‌മെന്റ് സൗകര്യവും ഐ.സി.ഐ ഉറപ്പുനൽകുന്നുണ്ട്.

താൽപര്യമുള്ള വിദ്യാർഥികൾക്ക് www.indianculinaryinstitute.com അല്ലെങ്കിൽ www.icitirupati.in എന്നീ വെബ്‌സൈറ്റുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും:

  • തിരുപ്പതി കാമ്പസ്: +91 8108103478 | admissions.icitpt@gmail.com
  • നോയിഡ കാമ്പസ്: +91 9910092303 | noidaici@gmail.com
  • വെബ്സൈറ്റ്: www.indianculinaryinstitute.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsEducation NewsIndian Culinary Institute
News Summary - A career that blossoms in taste; B.B.A. and M.B.A. from Indian Culinary Institute
Next Story