Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസംരംഭക സ്വപ്നങ്ങൾക്ക്...

സംരംഭക സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ദി ബി സ്കൂൾ

text_fields
bookmark_border
സംരംഭക സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ദി ബി സ്കൂൾ
cancel
camera_alt

ബി സ്കൂൾ ഇന്‍റർനാഷനലിന്‍റെ ദുബൈയിലെ ഉദ്ഘാടനചടങ്ങ്

സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും ആഗോള നിലവാരമുള്ള ലോകമറിയുന്നൊരു ബിസിനസുകാരനാവാനും വലിയ സംരംഭം തുടങ്ങണമെന്നുമൊക്കെ സ്വപ്നം കാണുന്നവരായിരിക്കും നമ്മളിൽ പലരും. നിലവിൽ ബിസിനസുള്ളവരാണെങ്കിൽ ബിസിനസിന്‍റെ നിലവാരമുയർത്താനുള്ള പെടാപാടിലുമായിരിക്കും. പുതിയ ടെക്നോളജികൾ വന്നു തുടങ്ങിയതോടെ ബിസിനസ് രീതി തന്നെ മാറിയിരിക്കുകയാണ്. സ്കിൽ ഉള്ളവർക്കാണ് അവിടെ പ്രസക്തി, ഗ്ലോബൽ കോഴ്സുകൾ പഠിക്കുന്നതിലൂടെ സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങാനും അത് ആഗോളതലത്തിൽ വിജയിപ്പിക്കാനുമാകും. പ്രൊഫഷനലായി ബിസിനസ് മുന്നോട്ട് കൊണ്ട് പോവാനുള്ള കോഴ്സുകൾ നൽകുന്നൊരു സ്ഥാപനമുണ്ട്, ദി ബി സ്കൂൾ ഇന്‍റർനാഷനൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മലബാറിലെ ആദ്യത്തെ ബിസിനസ് സ്കൂളാണിത്. ആഗോളതലത്തിൽ ബിസിനസുകാരനാവാൻ പ്രചോദനം നൽകുകയും ബിസിനസ് മാനേജ്മെൻറ് പഠനത്തിൽ തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്നതിന് പുറമെ പുതിയ ടെക്നോളജിയും മാറ്റങ്ങളും വിദ്യാർത്ഥികൾക്ക് സുപരിചിതമാക്കുകയാണ് ബി സ്കൂൾ. യു.കെ പോലുള്ള രാജ്യങ്ങളിൽ പോയി പഠിക്കാനുള്ള സൗകര്യം കൂടിയാണ് ബി സ്കൂൾ നൽകുന്നത്. 2008ൽ മലപ്പുറം കോട്ടക്കലാണ് ദി ബിസിനസ് സ്കൂൾ തുടക്കം കുറിക്കുന്നത്. കേരളത്തിൽ നിന്ന് രാജ്യാന്തര ഗുണനിലവാരമുള്ള മികച്ച ആഗോള ബിസിനസുകാരെയും മാനേജർമാരെയും സൃഷ്ടിക്കുക എന്നതാണ് ദി ബി സ്കൂൾ ഇൻറർനാഷനലിൻറെ ലക്ഷ്യം. കേരളത്തിലെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് നൽകുക കൂടിയാണ് ബി സ്കൂൾ.

യു.കെയിൽ പോയി പഠിക്കാം

പ്ലസ് ടുവിന് ശേഷം യു.കെ സിലബസോടെ ബി.ബി.എ, ഇന്‍റഗ്രേറ്റഡ് എം.ബി.എ കോഴ്സുകളും രണ്ട് വർഷം കേരളത്തിലും ഒരു വർഷം യു.കെയിലും പഠിക്കാം. ഡിഗ്രി കഴിഞ്ഞവർക്കായി പി.ജി.ഡി.ബി.എം, എം.ബി.എയുമാണ് കോഴ്സുകൾ. ബിസിനസുകാർക്കായി എക്സിക്യൂട്ടീവ് പി.ജി.ഡി.ബി.എം, എം.ബി.എയുമാണ് ബി സ്കൂൾ നൽകുന്നത്. യു.കെയിൽ മികച്ച അധ്യാപകരും സപ്പോർട്ടിങ് സ്റ്റാഫുകളും ഒക്കെയായി ലോകമറിയുന്ന പല ബിസിനസുകാരെയും വാർത്തെടുക്കുകയാണ് ബി സ്കൂൾ. യു.കെ പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം പാർട്ട് ടൈം ജോലികൾക്കുള്ള അവസരവും ബി സ്കൂൾ നൽകുന്നുണ്ട്. പഠനചെലവുകളെ കുറിച്ചുള്ള ആധിയില്ലാതെ പഠനം പൂർത്തീകരിക്കാം. വേണ്ട വിധത്തിൽ ട്രെയിൻ ചെയ്തെടുക്കുന്നതിലൂടെ ഏത് തൊഴിലും ബിസിനസും നിഷ്പ്രയാസം ചെയ്യാനുള്ള ലീഡർഷിപ്പ് ക്വാളിറ്റിയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

ബി സ്കൂൾ ഇനി ദുബൈയിലും

യു.എ.ഇയിലെ സംരംഭകർക്ക് വേണ്ടി ദി ബി സ്കൂൾ ഇന്‍റർനാഷനൽ ദുബൈയിലും പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടിവ് പി.ജി.ഡി.ബി.എം, എം.ബി.എ കോഴ്സാണ് ദുബൈയിൽ ആരംഭിച്ചത്. ബിസിനസുകാർക്ക് ക്വാളിഫിക്കേഷനോടൊപ്പം തങ്ങളുടെ ബിസിനസ് സ്ഥാപനം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ട്രെയിനിങ് സെഷനുകൾ, ഇന്‍റർനാഷനൽ കേസ് സ്റ്റഡികൾ, ബിസിനസുകാർക്ക് വളർച്ചയ്ക്ക് വേണ്ട സഹായങ്ങൾ എന്നിവ നൽകുന്നു എന്നതിനാൽ വലിയ സ്വീകാര്യതയാണ് യു.എ.ഇയിൽ ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiB School International
News Summary - B School International is now in Dubai
Next Story