Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightവിമാനത്താവളങ്ങളിൽ 119...

വിമാനത്താവളങ്ങളിൽ 119 ഒഴിവ്

text_fields
bookmark_border
വിമാനത്താവളങ്ങളിൽ 119 ഒഴിവ്
cancel

​എ​യ​ർ​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്കാ​ണ് അ​വ​സ​രം.

• ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് (ഫ​യ​ർ സ​ർ​വി​സ്), ഒ​ഴി​വ് 73 (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം): ശ​മ്പ​ള​നി​ര​ക്ക് 31,000-92,000 രൂ​പ. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് പാ​സും റെ​ഗു​ല​ർ ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ​യും (മെ​ക്കാ​നി​ക്ക​ൽ/​ഓ​ട്ടോ​​​​മൊ​ബൈ​ൽ/​ഫ​യ​ർ) അ​ല്ലെ​ങ്കി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് (റെ​ഗു​ല​ർ) പാ​സാ​യി​രി​ക്ക​ണം. ഹെ​വി/​മീ​ഡി​യം/​ലൈ​റ്റ് മോ​ട്ടോ​ർ​ വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ണ്ടാ​ക​ണം.

• ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് (ഓ​ഫി​സ്) ഒ​ഴി​വ് 2 (ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മാ​ത്രം): ശ​മ്പ​ള​നി​ര​ക്ക് 31,000-92,000 രൂ​പ. യോ​ഗ്യ​ത: ബി​രു​ദം.

• സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് (അ​ക്കൗ​ണ്ട്സ്) ഒ​ഴി​വ് 19 (ജ​ന​റ​ൽ -8, ഇ.​ഡ​ബ്ല്യു.​എ​സ് -2, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ -4, എ​സ്.​സി-3, എ​സ്.​ടി -2): വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കും. ശ​മ്പ​ള​നി​ര​ക്ക് 36,000-1,10,000 രൂ​പ. യോ​ഗ്യ​ത: ബി​രു​ദം (ബി.​കോം​കാ​ർ​ക്ക് മു​ൻ​ഗ​ണ​ന).

• സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് (ഇ​ല​ക്ട്രോ​ണി​ക്സ്) ഒ​ഴി​വ് 25 (ജ​ന​റ​ൽ -13, ഇ.​ഡ​ബ്ല്യു.​എ​സ് -12, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ -4, എ​സ്.​സി -4, എ​സ്.​ടി -2): വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് മൂ​ന്ന് ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും. ശ​മ്പ​ള​നി​ര​ക്ക് 36,000-1,10,000 രൂ​പ. യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ (ഇ​ല​ക്ട്രോ​ണി​ക്സ്/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​റേ​ഡി​യോ എ​ൻ​ജി​നീ​യ​റി​ങ്).

പ്രാ​യ​പ​രി​ധി 20.12.2023ൽ 18-30 ​വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.aai.aero/careers ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഡി​സം​ബ​ർ 27 മു​ത​ൽ ജ​നു​വ​രി 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് 1000 രൂ​പ. വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesAirports Authority of India
News Summary - Airports Authority Of India Issues Job Notification For 119 Vacancies, Check Age Limit, Salary Details
Next Story