Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.സി.ടി.ഇ സ്കോളർഷിപ്; അവസാന തീയതി ഒക്ടോബർ 31

text_fields
bookmark_border
എ.ഐ.സി.ടി.ഇ സ്കോളർഷിപ്; അവസാന തീയതി ഒക്ടോബർ 31
cancel

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷന്‍റെ (എ.ഐ.സി.ടി.ഇ.) മൂന്ന് പ്രധാന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർഥികൾക്കും കൈത്താങ്ങാകുന്ന സ്കോളർഷിപ്പാണിത്. അവസാന തീയതി ഒക്ടോബർ 31.

പ്രഗതി (പെൺകുട്ടികൾക്ക്):

മെറിറ്റ് അടിസ്ഥാനത്തിലാണ് സ്കോളർഷിപ്. എ.ഐ.സി.ടി.ഇ അംഗീകൃത ഡിഗ്രി/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാംവർഷത്തിലേക്ക് നേരിട്ടോ രണ്ടാംവർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴിയോ പ്രവേശനം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു പെൺമക്കൾക്കുവരെയേ ലഭിക്കൂ. ഒന്നാംവർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടുന്ന ബിരുദ കോഴ്സുകൾക്ക് നാലു വർഷത്തേക്കും ലാറ്ററൽ എൻട്രിക്കാർക്ക് മൂന്നുവർഷത്തേക്കും തുക ലഭിക്കും. തിരഞ്ഞെടുപ്പ് 10ാം ക്ലാസ്, പ്ലസ്ടു മാർക്ക് ശതമാനത്തിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ.

സക്ഷം (ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്)

40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്, എ.ഐ.സി.ടി.ഇ അംഗീകൃത ഡിഗ്രി/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാംവർഷത്തിലോ ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷത്തിലോ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഇവിടെ ​േക്വാട്ട പരിധി ഇല്ല. യോഗ്യതയുള്ള എല്ലാ അപേക്ഷകർക്കും സ്കോളർഷിപ് ലഭിക്കും. ഡിഗ്രിക്കാർക്ക് പരമാവധി നാലുവർഷം (ലാറ്ററൽ എൻട്രി മൂന്നു വർഷം), ഡിപ്ലോമക്കാർക്ക് മൂന്നുവർഷം (ലാറ്ററൽ എൻട്രി രണ്ടു വർഷം) വരെ തുക ലഭിക്കും.

സ്വനാഥ് (അനാഥർക്കും ധീരജവാന്മാരുടെ മക്കൾക്കും)

അനാഥർ, കോവിഡ്-19 മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ടവർ, വീരമൃത്യു വരിച്ച സൈനിക/ അർധസൈനിക ഉദ്യോഗസ്ഥരുടെ മക്കൾ, കാൻസർ പോലുള്ള മാരകരോഗം ബാധിച്ചതോ അപകടത്തിൽ 80 ശതമാനത്തിലധികം വൈകല്യം സംഭവിച്ചതോ ആയ രക്ഷിതാവുള്ളവർ എന്നിവർക്കായി എ.ഐ.സി.ടി.ഇ അംഗീകൃത കോഴ്സുകൾ പഠിക്കാൻ. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിൽ.

സ്കോളർഷിപ്: സ്കോളർഷിപ് തുക പ്രതിവർഷം 50,000 രൂപ വീതം, കോളജ് ഫീസ്, കമ്പ്യൂട്ടർ, പുസ്തകങ്ങൾ, ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവക്കായി ഒറ്റത്തവണയായി. അപേക്ഷ ആദ്യഘട്ടത്തിൽ പഠിക്കുന്ന സ്ഥാപനം പരിശോധിച്ച് സ്ഥിരീകരിക്കും. തുടർന്ന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് രണ്ടാംഘട്ട പരിശോധന നടത്തും. അടുത്ത ക്ലാസിലേക്ക് ജയിക്കാത്തവർക്ക് സ്കോളർഷിപ് നഷ്ടമാകും.

വിശദ വിവരങ്ങൾ: scholarships.gov.in.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AICTE Scholarship Last Date
Next Story