Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightറാഷിദ് അലിക്ക് സിവില്‍...

റാഷിദ് അലിക്ക് സിവില്‍ സര്‍വിസ്; ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമിക്ക് നേട്ടം

text_fields
bookmark_border
A. Rashid Ali
cancel
camera_alt

എ. ​റാ​ഷി​ദ് അ​ലി

പെ​രി​ന്ത​ല്‍മ​ണ്ണ: സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ പെ​രി​ന്ത​ല്‍മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍വി​സ് അ​ക്കാ​ദ​മി​ക്ക് നേ​ട്ടം. അ​ക്കാ​ദ​മി​യി​ലെ റെ​ഗു​ല​ര്‍ ബാ​ച്ച് വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ര്‍ ക​രു​വ​ണ്ണൂ​ര്‍ നാ​ഗ​ത്ത് വീ​ട്ടി​ല്‍ എ. ​റാ​ഷി​ദ് അ​ലി​യാ​ണ് വി​ജ​യം നേ​ടി​യ​ത്. റി​ട്ട. അ​ധ്യാ​പ​ക​ന്‍ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും റം​ല ടീ​ച്ച​റു​ടെ​യും മ​ക​നാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച പേ​ഴ്‌​സ​നാ​ലി​റ്റി ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത അ​ഞ്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും റാ​ങ്ക് ലി​സ്റ്റി​ലു​ണ്ട്.

കോ​ഡൂ​രി​ലെ ഫാ​ത്തി​മ ഷിം​ന പ​റ​വ​ത്ത്, മാ​ന​ന്ത​വാ​ടി​യി​ലെ എ​സ്. അ​മൃ​ത, മ​ല​പ്പു​റം സ്വ​ദേ​ശി​നി ല​ക്ഷ്മി മേ​നോ​ന്‍, പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ പി.​വി. അ​ബ്ദു​ല്‍ ഫ​സ​ല്‍, തൊ​ടു​പു​ഴ​യി​ലെ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പേ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് പ​രീ​ക്ഷ​യി​ല്‍ ജേ​താ​ക്ക​ളാ​യ​ത്. പെ​രി​ന്ത​ല്‍മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍വി​സ് അ​ക്കാ​ദ​മി​യി​ലെ ആ​ദ്യ ബാ​ച്ചി​ലെ 100 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഒ​മ്പ​തു പേ​ര്‍ പ്രി​ലിം​സ് പ​രീ​ക്ഷ​യും ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ മെ​യി​ന്‍സ് പ​രീ​ക്ഷ​യും പാ​സാ​യി​രു​ന്നു.

ഇ​ന്റ​ര്‍വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​പ്പോ​ള്‍ റാ​ങ്ക് ലി​സ്റ്റി​ലു​ള്‍പ്പെ​ട്ട റാ​ഷി​ദ് അ​ലി. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക്രി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ​യും മു​ദ്ര എ​ജു​ക്കേ​ഷ​ന​ല്‍ ആ​ന്‍ഡ് ചാ​രി​റ്റ​ബ്ള്‍ ഫൗ​ണ്ടേ​ഷ​ന്റെ​യും കീ​ഴി​ലാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ദ​മി ഫോ​ര്‍ സി​വി​ല്‍ സ​ര്‍വി​സ​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil service exam resultsPerinthalmanna Hyderaly Shihab Thangal Civil Service AcademyA. Rashid Ali
News Summary - When the civil service exam results were released, Perinthalmanna Hyderaly Shil. Hab Thangal Civil Service Academy benefit.
Next Story