ചങ്ങനാശ്ശേരിക്ക് അഭിമാനമായി ഉത്തര
text_fieldsസിവിൽ സർവിസ് പരീക്ഷയിൽ 217 ാംറാങ്ക് നേടി ചങ്ങനാശ്ശേരിക്ക് അഭിമാനമായി തൃക്കൊടിത്താനം സ്വദേശിനി ഉത്തര മേരി റെജി. മൂന്നാം ശ്രമത്തിലാണ് ഉത്തര സ്വപ്നം എത്തിപ്പിടിച്ചത്.
കോതമംഗലം മാർ അത്തനാസിയോസ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായശേഷം അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രെക്സൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരം ബിരുദവും സ്വന്തമാക്കി. ഇതിനുശേഷം രണ്ടു തവണ സിവിൽസർവിസ് പരീക്ഷ ഏഴുതിയെങ്കിലും ഉയർന്ന റാങ്കിൽ എത്തിയില്ല. ഭർത്താവ് അമേരിക്കയിലാണ്.
പുതുച്ചിറ പാത്തിക്കൽ മുക്ക് മേലോട്ട് കൊച്ചിയിൽ രഞ്ജിത്തിെൻറ ഭാര്യയും ചങ്ങനാശ്ശേരി തൃക്കൊടിത്താനം നാൽക്കവലയിൽ പുത്തൻപറമ്പിൽ ജോസഫ് റെജിയുടെയും സുമ റെജിയുടെയും മകളുമാണ്. സഹോദരി: ഡോ. മീനു എബി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

