മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാലയുടെ ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിന് ലഭിച്ചു. 2018 -2021 ബാച്ചിലെ വിദ്യാർഥിനികളായ പി. അൻഷിദക്ക് ഒന്നാം റാങ്കും സി. അൻസിബക്ക് രണ്ടാം റാങ്കും കെ. സഹല തസ്നീമിന് മൂന്നാം റാങ്കുമാണ് ലഭിച്ചത്. അൻഷിദ പയ്യനെടം സ്വദേശികളായ പി.എ. ബഷീർ -ആമിന ദമ്പതികളുടെ മകളാണ്. സി. അൻസിബ അക്കിപ്പാടം സ്വദേശികളായ ചേരിക്കല്ലിൽ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകളാണ്. സഹല തസ്നീം ചിറക്കൽപടി സ്വദേശികളായ ഷംസുദ്ദീൻ -ഉമ്മുസൽമ ദമ്പതികളുടെ മകളാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 6:10 AM GMT Updated On
date_range 2022-05-14T11:40:37+05:30കല്ലടി കോളജിന് മൂന്ന് റാങ്കുകൾ
text_fieldscamera_alt
പി. അൻഷിദ, സി. അൻസിബ, കെ. സഹല തസ്നീം
Listen to this Article
Next Story