രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടി എൻ.ഡി.എ കാഡറ്റ് അഫ്രീദ് അഫ്രോസ്
text_fieldsപ്രത്യേക അത്താഴ വിരുന്നോടെ കോഴ്സ് അവസാനിപ്പിക്കാനിരിക്കെ, ദേശീയ മെഡൽ ജേതാക്കളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു പുനെയിലെ നാഷനൽ ഡിഫൻസ് അക്കാദമി. ആദ്യ അഞ്ചുപേരിൽ താനുണ്ടാകുമെന്ന് ബറ്റാലിയൻ കാഡറ്റ് കാപ്റ്റൻ അഫ്രീദ് അഫ്രോസിന് ഉറപ്പായിരുന്നു. എന്നാൽ താനാകും രാഷ്ട്രപതിയുടെ സ്വർണ മെഡൽ ജേതാവ് എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അഫ്രിദിയുടെ പേര് മൈക്കിലൂടെ മുഴങ്ങിക്കേട്ടപ്പോൾ സഹപാഠികൾ കരഘോഷം മുഴക്കി.അത്താഴത്തിന് ശേഷം ഇൻസ്ട്രക്ടർമാരായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർ അവന്റെ അടുത്ത് വന്ന് അവന്റെ മുതുകിൽ തട്ടി. മികച്ച പോളോ കളിക്കാരൻ കൂടിയാണ് അഫ്രീദ്. റൈഡിങിലും താൽപര്യമുണ്ട്. ജൂനിയർ നാഷണൽ ഇക്വിറ്റേഷൻ മത്സരത്തിലും ആർമി ഇക്വസ്ട്രിയൻ ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത എൻ.ഡി.എ ടീമിൽ അംഗമായിരുന്നു ഈ 21കാരൻ.
മികച്ച ഓവറോൾ കാഡറ്റിനുള്ള സ്വർണ മെഡലും മികച്ച ഓൾ റൗണ്ട് എയർഫോഴ്സ് കാഡറ്റിനുള്ള മറ്റൊരു മെഡലും അഫ്രീദിന് ലഭിച്ചു. അത്താഴം കഴിഞ്ഞ് മെസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ അഫ്രീദ് ആദ്യം വിളിച്ചത് ഇൻഫോസിസിൽ എൻജിനീയറായ മൂത്ത സഹോദരി സൈമയെ ആയിരുന്നു. സൈമ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അപ്പോൾ. പട്യാലയിലെ സൈനിക പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ സഹോദരിയാണ് അഫ്രിദിനോട് ഡെറാഡ്യൂണിലെ ഇന്ത്യൻ സൈനിക സ്കൂളിനെ കുറിച്ച് പറഞ്ഞത്. അവിടെ പ്രവേശനം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അഖിലേന്ത്യാതലത്തിലുള്ള മത്സര പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒരു നിശ്ചിത സംസ്ഥാനത്ത് നിന്ന് പരമാവധി രണ്ട് കാഡറ്റുകളെ തിരഞ്ഞെടുക്കാം. പഞ്ചാബിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. യു.പി, എം.പി, ബിഹാർ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ രണ്ട് സീറ്റുകളാണുള്ളത്.അഫ്രീദ് ഈ മാസാവസാനം തെലങ്കാനയിലെ എയർഫോഴ്‌സ് അക്കാദമിയിൽ ചേരും. യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റാകാനാണ് താൽപര്യം.
രണ്ടാം ശ്രമത്തിലാണ് അഫ്രീദ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം ക്ലാസിൽ ആർ.ഐ.എം.സിയിൽ ചേർന്ന അഫ്രീദ് മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളിൽ ഒരാളായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ എൻ.ഡി.എയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോവിഡിന്റെ സമയത്താണ് അക്കാദമിയിൽ പ്രവേശനം നേടിയത്. മൂന്നാഴ്ചത്തെ അവധിയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി കാത്തിരിക്കുകയാണ് അഫ്രീദ്.