Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാങ്കുകാരിയായ പ്രിയ ശിഷ്യക്ക് അനുമോദനവുമായി ഗുരുനാഥൻ എത്തി

text_fields
bookmark_border
റാങ്കുകാരിയായ പ്രിയ ശിഷ്യക്ക് അനുമോദനവുമായി ഗുരുനാഥൻ എത്തി
cancel
camera_alt

മഹാത്മാ ഗാന്ധി സർവ്വകലാശാല ഫിസിക്സ് ബിരുദ പരീക്ഷയിൽ മൂന്നാം റാങ്കുകാരിയുമായ കെ.ആർ. അശ്വതിയെ പ്രാഥമിക വിദ്യാലയത്തിലെ ഗുരുനാഥനായിരുന്ന ശശിധരൻ കല്ലേരി അനുമോദിക്കുന്നു

ആലുവ: സർവ്വകലാശാല റാങ്കുകാരിയായ പ്രിയ ശിഷ്യക്ക് അനുമോദനവുമായി പ്രാഥമിക വിദ്യാലയത്തിലെ ഗുരുനാഥൻ എത്തി. ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂളിലെ തന്‍റെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും മഹാത്മാ ഗാന്ധി സർവ്വകലാശാല ഫിസിക്സ് ബിരുദ പരീക്ഷയിലെ മൂന്നാം റാങ്കുകാരിയുമായ കെ.ആർ. അശ്വതിയെ അനുമോദിക്കാനാണ് ഗുരുനാഥനായ ശശിധരൻ കല്ലേരി എത്തിയത്.

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായ് രൂപംകൊണ്ട തിരക്കഥയുടെ രചനയിൽ മുഖ്യ പങ്കു വഹിച്ച കുട്ടിയായിരുന്നു അശ്വതി. മൂന്നാം ക്ലാസിൽ നിന്നും രൂപംകൊണ്ട ഈ തിരക്കഥ പിന്നീട് കൂടു തേടുന്നവർ എന്ന ആദ്യ വിദ്യാലയ സിനിമയായത് 2009 ൽ. തനിക്കൊപ്പം നിന്ന അന്നത്തെ മൂന്നാം ക്ലാസുകാരി റാങ്ക് ജേതാവായതിലുള്ള സന്തോഷം പങ്കു വയ്ക്കാനാണ് മാഷ് എത്തിയത്.

കൂടു തേടുന്നവർ എന്ന സിനിമയിൽ നായികയായിരുന്ന ദിവ്യ ഗോപിനാഥ് ഇന്ന് സിനി ആർട്ടിസ്റ്റാണ്. അശ്വതി കവിതകളും എഴുതാറുണ്ട്. അശ്വതിയുടെ കവിതകൾ പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ് കല്ലേരി മാഷ് ഇപ്പോൾ.

മുപ്പത്തടം തൈക്കാവ് റോഡിൽ പള്ളത്ത് വീട്ടിൽ എം.ബി. രമേഷ് കുമാർ -പി.ജി. രാജി ദമ്പതികളുടെ മകളാണ് അശ്വതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher came to congratulate the dear student and rank holder
Next Story