സന്തോഷമാണ് ഈ വിജയത്തിന്റെ താക്കോൽ; ജെ.ഇ.ഇ അഡ്വാൻസ്ഡ് ടോപ്പർ പറയുന്നു
text_fieldsഏതവസരത്തിലും സന്തോഷവാനായിരിക്കാൻ ശ്രമിക്കും. സന്തോഷമാണ് എന്റെ വിജയത്തിന്റെ താക്കോൽ...പറയുന്നത് ജെ.ഇ.ഇ അഡ്വാൻസ്ഡ് ടോപ്പർ രജിത് ഗുപ്തയാണ്. ജെ.ഇ.ഇ പരീക്ഷ എഴുതി വന്നതിനു പിന്നാലെ ഉത്തര സൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അച്ഛൻ അതൊന്നു പരിശോധിച്ചു നോക്കാൻ രജിത് ഗുപ്തയോട് പറഞ്ഞു. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും തീർച്ചയായും താൻ ജെ.ഇ.ഇ അഡ്വാൻസ്‍ഡ് യോഗ്യത നേടുമെന്നും രജിത് ഉറപ്പിച്ചു പറഞ്ഞു. ചെറിയ ക്ലാസിൽ തൊട്ടേ കൃത്യമായി പഠിച്ചാണ് രജിത് ഗുപ്ത ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
പത്താംക്ലാസിൽ 96.8ശതമാനം മാർക്ക് നേടിയാണ് രജിത് ഗുപ്ത വിജയിച്ചത്. പ്ലസ്ടു പഠനത്തിനൊപ്പം ജെ.ഇ.ഇ പരിശീലനവുമുണ്ടായിരുന്നു. ബോംബെ ഐ.ഐ.ടിയിൽ പഠിക്കുക എന്നതായിരുന്നു രജിതിന്റെ വലിയ സ്വപ്നം. നിങ്ങൾക്ക് എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെങ്കിൽ അതിന്റെ വഴികൾ എളുപ്പമാകുമെന്നാണ് രജിത് പറയുന്നത്.
ഉറക്കമിളച്ചുള്ള പഠനമൊന്നുമായിരുന്നില്ല രജിത് പിന്തുടർന്നിരുന്നത്. തെറ്റുകൾ വരാത്ത രീതിയിൽ ആവർത്തിച്ചു പഠിച്ചു. എന്നാൽ പ്രയാസമേറിയ ഷെഡ്യൂൾ ഒന്നും പിന്തുടർന്നില്ല. കാരണം അനാവശ്യമായ സമ്മർദത്തിന് അത് കാരണമാകും. അതിനാൽ പഠിക്കണമെന്ന് തോന്നുമ്പോൾ പഠിക്കും. ആ സമയം നന്നായി വിനിയോഗിക്കും.സമ്മർദമകറ്റാൻ അടുത്ത വീടുകളിലെ കുട്ടികൾക്കൊപ്പം കളിക്കും.-രജിത് ഗുപ്ത പറയുന്നു.
360 ൽ 332 മാർക്കാണ് ഈ മിടുക്കന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

