Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന പുരസ്കാര നിറവിൽ 23 അധ്യാപകർ; ശ്രേഷ്ഠ വിദ്യാലയങ്ങൾ ബീമാപ്പള്ളി ജി.യു.പി.എസ്, മഞ്ചേരി ഗവ. ബോയ്സ്, മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ്

text_fields
bookmark_border
https://www.madhyamam.com/tags/n-shamsudheen
cancel
camera_alt

എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകർ വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരും ഈ വർഷത്തെ അവാർഡിന് അർഹരായതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മികച്ച മൂന്ന് വിദ്യാലയങ്ങൾക്കാണ് പുരസ്‌കാരം.

അധ്യാപകരുടെ മികവിനെയും വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന അധ്യാപക അവാർഡുകൾ നൽകുന്നത്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഇത്തവണയും പുരസ്‌കാര വിതരണം നടക്കുക. സെപ്റ്റംബർ അഞ്ചിന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡുകളും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

എൽ.പി വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കൾ (എല്ലാവരും പ്രധാനാധ്യാപകർ)

അബ്‌ദുൽ അസീസ് ഐ. -മലപ്പുറം ചെങ്ങര ജി.എൽ.പി.എസ്, എം.ജി. ഗീതമ്മ -പത്തനംതിട്ട കടമ്മനിട്ട എം.ടി എൽ.പി.എസ്, ജോഷി ഡി. കൊള്ളന്നൂർ -തൃശൂർ അന്തിക്കാട് കെ.ജി.എം എൽ.പി.എസ്, സൂസൻ കുരുവിള -പത്തനംതിട്ട കീഴ്വായ്പൂർ സി.എം.എസ് എൽ.പി.എസ്, കണ്ണൻ എസ്. -കൊല്ലം പ്രാക്കുളം ഗവ. എൽ.പി.എസ്.

യു.പി. വിഭാഗം

ജനിൽ ജോൺ (പി.ഡി. ടീച്ചർ) -തൃശൂർ തലോർ സെന്റ് തെരസിറ്റാസ് യു.പി.എസ്, അബ്ദുൽ അലി എം.സി. (യു.പി.എസ്.ടി) -മലപ്പുറം തൃപ്പനച്ചി എ.യു.പി.എസ്, ജോൺസൺ വി.ജെ. (പ്രധാനാധ്യാപകൻ) -പാലക്കാട് ആലത്തൂർ പുതിയങ്കം ജി.യു.പി.എസ്, സിദ്ദിഖ് ഹസ്സൻ എ. (പ്രധാനാധ്യാപകൻ) -നിലമ്പൂർ ഗവ. മോഡൽ യു.പി.എസ്, ജെയിംസ് വി. (പ്രധാനാധ്യാപകൻ) - കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.എസ്.

ഹൈസ്‌കൂൾ വിഭാഗം

സുനിൽ കുമാർ കെ.പി. (മലയാളം എച്ച്.എസ്.ടി) -കണ്ണൂർ ഇരിക്കൂർ ജി.എച്ച്.എസ്.എസ്, അലി അക്ബർ വി.പി. (എച്ച്.എസ്.എ) -മലപ്പുറം എടവണ്ണ ഐ.ഒ എച്ച്.എസ്.എസ്, വിനോദ് കുമാർ കെ. (പ്രധാനാധ്യാപകൻ) -തലശ്ശേരി മമ്പറം എച്ച്.എസ്.എസ്, സിറാജുദ്ദീൻ പി.ടി. (നാച്വറൽ സയൻസ് എച്ച്.എസ്.ടി) -കോഴിക്കോട് മങ്ങാട് പൂനൂർ ജി.എച്ച്.എസ്.എസ്, രാജേഷ് എം. (ഗണിതം എച്ച്.എസ്.ടി) -പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹൈസ്‌കൂൾ.

ഹയർ സെക്കൻഡറി വിഭാഗം

ഡോ. ബിന്ദു പി. സുഭാഷ് (സോഷ്യോളജി എച്ച്.എസ്.എസ്.ടി) -മലപ്പുറം മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, ഭാസ്‌കരൻ പി. (മലയാളം എച്ച്.എസ്.എസ്.ടി) -പാലക്കാട് കരിമ്പ ജി.എച്ച്.എസ്.എസ്, ബാബു മാത്യു (പ്രിൻസിപ്പൽ) -പത്തനംതിട്ട മല്ലപ്പള്ളി സി.എം.എസ്. എച്ച്.എസ്.എസ്, ഡോ. ശ്രീജ കെ. (ബോട്ടണി എച്ച്.എസ്.എസ്.ടി) -കോഴിക്കോട് കുണ്ടൂപറമ്പ് ജി.എച്ച്.എസ്.എസ്, സുനിൽ കുമാർ കെ. (മലയാളം എച്ച്.എസ്.എസ്.ടി) -കൊല്ലം കുളത്തൂപ്പുഴ ജി.എച്ച്.എസ്.എസ്.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം

ജിനേഷ് എ. (പ്രിൻസിപ്പൽ) -മലപ്പുറം തേഞ്ഞിപ്പലം ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, സമീർ സിദ്ദിഖി പി. (എസ്.പി.എഫ്. വൊക്കേഷണൽ ഇൻസ്ട്രക്ടർ) -കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസ്, സതീഷ് ടി.വി. (അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിങ് വി.ടി) തൃശൂർ ഒല്ലൂർ വി.എസ്.എം.എം ജി.വി.എച്ച്.എസ്.എസ്.

​ശ്രേഷ്ഠ വിദ്യാലയ പുരസ്കാരങ്ങൾ

പ്രൈമറി: 1. തിരുവനന്തപുരം ബീമാപള്ളി ജി.യു.പി.എസ്, 2. പത്തനംതിട്ട മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.എസ്, 3. വയനാട് എടവക നാഷണൽ എൽ.പി സ്കൂൾ.

സെക്കൻഡറി: 1. മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്, 2. കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസ്, 3. കണ്ണൂർ ഇരിട്ടി ചാവശ്ശേരി ജി.എച്ച്.എസ്.എസ്.

ഹയർസെക്കൻഡറി: 1. കോഴിക്കോട് മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ്, 2. കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസ്, 3. ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ്.

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story