ഗണിതശാസ്ത്രമേള: നേട്ടത്തിന്റെ ചരിത്രം തുടർന്ന് അധ്യാപകനും മക്കളും
text_fieldsപെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ആരിഫ് മാസ്റ്ററും മക്കളും
പെരിന്തൽമണ്ണ: സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടി നേട്ടത്തിന്റെ ചരിത്രം തുടർന്ന് അധ്യാപകനും മക്കളും. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്ര അധ്യാപകൻ ആരിഫും മക്കളുമാണ് ഈ ജേതാക്കൾ. കഴിഞ്ഞ ദിവസം ഷൊർണൂരിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേളയിൽ ആരിഫിന്റെ ഇളയ മകൾ ആഫിയ ആരിഫിന് ഹൈസ്കൂൾ വിഭാഗം മാത്സ് സ്റ്റിൽ മോഡൽ ഇനത്തിൽ കൂട്ടുകാരി റിയാ നദ്വിക്കൊപ്പം ഒന്നാം സ്ഥാനം ലഭിച്ചു.
രണ്ടാമത്തെ മകൾ ആയിഷ ആരിഫ് 2020 വൽ ഹയർ സെക്കൻഡറി വിഭാഗം മാത്സ് ഗെയിംസ് ഇനത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് സഹിതം രണ്ടാം സ്ഥാനം നേടിയിരുന്നു. മൂത്ത മകൻ ആഖിൽ മുഹമ്മദ് 2015 മുതൽ മൂന്ന് വർഷങ്ങളിൽ 10,11,12 ക്ലാസുകളിൽ പഠിക്കുമ്പോൾ ഇതേ ഇനത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി ഹാട്രിക് കരസ്ഥമാക്കിയിരുന്നു.
ആരിഫ് മാസ്റ്റർ 2024, 2025 വർഷങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭാര്യ ഷജില വേങ്ങൂർ എം.ഇ.എ എൻജി. കോളജിൽ കെമിസ്ട്രി വിഭാഗം എച്ച്.ഒ.ഡി ആണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

