Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഇല്ല മക്കളേ,...

ഇല്ല മക്കളേ, കുട്ടനാടിനെ തോൽപിക്കാനാകില്ല...

text_fields
bookmark_border
ഇല്ല മക്കളേ, കുട്ടനാടിനെ തോൽപിക്കാനാകില്ല...
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മു​ങ്ങി​യി​ട്ടും ര​ണ് ടു​മാ​സ​ത്തെ ക്ലാ​സ്​ ന​ഷ്​​ട​പ്പെ​ട്ടി​ട്ടും കു​ട്ട​നാ​ടി​​​​െൻറ മ​ക്ക​ൾ​ തോ​റ്റു​കൊ​ടു​ത്തി​ല്ല. ദു​ രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ഇ​രു​ന്ന് പ്ര​ള​യ​ത്തോ​ട്​ പോ​രാ​ടി​യ കു​ട്ട​നാ​ട്ടി​ലെ പി​ള്ളേ​ർ എ​സ്.​എ ​സ്.​എ​ൽ.​സി​യി​ൽ മ​റ്റ് 40 വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളെ​യും മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ക​ഴി​ ഞ്ഞ​വ​ർ​ഷ​ത്തെ മൂ​ന്നാം സ്ഥാ​ന​ത്തി​ൽ നി​ന്നാ​ണ് 99.91 ശ​ത​മാ​ന​വു​മാ​യി കു​ട്ട​നാ​ടി​​​െൻറ കു​ട്ടി​ക​ൾ വി​ജ​യ​തീ​രം നീ​ന്തി​ക്ക​യ​റി​യ​ത്. 2114 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 2112 പേ​രും വി​ജ​യി​ച്ചു. 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. കു​ട്ട​നാ​ട്ടി​ലെ 31 സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ അ​ഞ്ച് സ​ർ​ക്കാ​ർ സ്കൂ​ളും 25 സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളും ഉ​ൾ​പ്പെ​ടും.

കു​ട്ട​നാടിൻെറ വി​ജ​യ​ക്കു​തി​പ്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ​ജി​ല്ല ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 99.84 ശ​ത​മാ​നം വി​ജ​യ​മാ​ണ്​ മൂ​വാ​റ്റു​പു​ഴ നേ​ടി​യ​ത്. 3692 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 3686 പേ​രും ജ​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. ഇ​വി​ടെ 10864 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 10837 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത​നേ​ടി -99.75 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന പാ​ല വി​ദ്യാ​ഭ്യാ​സ ജി​ല്ല ഇ​ത്ത​വ​ണ ര​ണ്ടു​പ​ടി താ​ഴേ​ക്കി​റ​ങ്ങി. 3542 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ ഇ​വി​ടെ 3528 പേ​രും വി​ജ​യി​ച്ചു.-99.6 ശ​ത​മാ​നം. വ​യ​നാ​ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ്​ ഏ​റ്റ​വും പി​റ​കി​ൽ.- 12128 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 11306 പേ​ർ (93.22 ശ​ത​മാ​നം) വി​ജ​യി​ച്ചു.

മ​റ്റ്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം: കാ​സ​ർ​കോ​ട്​ 96.51, കാ​ഞ്ഞ​ങ്ങാ​ട്​ 99.24, ക​ണ്ണൂ​ർ 99.08, ത​ളി​പ്പ​റ​മ്പ്​ 99.23, ത​ല​ശ്ശേ​രി 99.12, വ​ട​ക​ര 99.39, ​േകാ​ഴി​ക്കോ​ട്​ 97.41, താ​മ​ര​ശ്ശേ​രി 98.72, മ​ല​പ്പു​റം 98.96, തി​രൂ​ർ 96.02, തി​രൂ​ര​ങ്ങാ​ടി 97.85, വ​ണ്ടൂ​ർ 97.87, ഒ​റ്റ​പ്പാ​ലം 97.3, പാ​ല​ക്കാ​ട്​ 95.61, മ​ണ്ണാ​ർ​ക്കാ​ട്​ 97.23, ചാ​വ​ക്കാ​ട്​ 97.94, തൃ​ശൂ​ർ 98.97, ആ​ലു​വ 99.39, എ​റ​ണാ​കു​ളം 98.21, കോ​ത​മം​ഗ​ലം 99.51, തൊ​ടു​പു​ഴ 98.79, ക​ട്ട​പ്പ​ന 98.17, കാ​ഞ്ഞി​ര​പ്പ​ള്ളി 98.01, കോ​ട്ട​യം- 98.52, ക​ടു​ത്തു​രു​ത്തി 99.12, ചേ​ർ​ത്ത​ല 98.73, ആ​ല​പ്പു​ഴ 98.95, മാ​വേ​ലി​ക്ക​ര 99.26, തി​രു​വ​ല്ല 99.32, പ​ത്ത​നം​തി​ട്ട 99.35, കൊ​ട്ടാ​ര​ക്ക​ര 98.98, പ​ു​ന​ലൂ​ർ 97.6, കൊ​ല്ലം 98.35, ആ​റ്റി​ങ്ങ​ൽ 97.39, തി​രു​വ​ന​ന്ത​പു​രം 98.33, നെ​യ്യാ​റ്റി​ൻ​ക​ര 98.27.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultSSLC ExaminationKuttanadumalayalam newsCareer and Education News
News Summary - sslc exam great resul in kuttanadu -career and education news
Next Story