ഒരുമിച്ച്​ ജനിച്ച് വൈകല്യത്തോട്​​ പൊരുതിയ മൂവർ സംഘത്തിന്​ എ പ്ലസ്​ വിജയം

00:45 AM
07/05/2019
differently-abled-children-A-plus
വൈകല്യത്തോട്​ പൊരുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സഹോദരിമാരായ അമിത, അമൃത, അമില

കോ​ട്ട​യം: ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച്​ വൈ​ക​ല്യ​ങ്ങ​ളോ​ട്​ പൊ​രു​തി​യ മൂ​വ​ർ സം​ഘ​ത്തി​ന്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ്​ വി​ജ​യ​ത്തി​ള​ക്കം. ക​ടു​ത്തു​രു​ത്തി മ​റ്റ​ത്തി​ൽ കൃ​ഷി​ക്കാ​ര​​ൻ ത​ങ്ക​ച്ച​​െൻറ​യും സെ​യി​ൽ​സ്​​ഗേ​ൾ അ​യി​ഷ​യു​ടെ​യും മ​ക്ക​ളാ​യ അ​മി​ത, അ​മൃ​ത, അ​മി​ല എ​ന്നി​വ​രാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മി​ന്നും​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. തൃ​ശൂ​ർ അ​മൃ​താ​ന​ന്ദ​മ​യി സ്​​പെ​ഷ​ൽ സ്​​കൂ​ളി​ൽ പ​ത്താം ക്ലാ​സ്​ പ​ഠി​ക്കു​ന്ന ട്രി​പ്പി​ൾ സ​ഹോ​ദ​രി​മാ​ർ​ക്ക്​ ജ​ന്മ​ന നേ​രി​യ കേ​ൾ​വി​ത്ത​ക​രാ​റു​ണ്ടാ​യി​രു​ന്നു. മാ​സം​തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ത്തി​ൽ ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ര​ക്ഷ​യാ​ണ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. 

ഒ​രു​വ​യ​സ്സ്​​ ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ലാ​ണ്​ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ചെ​റു​പ്രാ​യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ മു​തി​രാ​തി​രു​ന്ന ഇ​വ​ർ ആം​ഗ്യ​ത്തി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ്​​ കേ​ൾ​വി​ത്ത​ക​രാ​ർ വീ​ട്ടു​കാ​രും തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട്​ സ്​​പീ​ച്ച്​ തെ​റ​പ്പി​യി​ലൂ​ടെ സം​സാ​രം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും ഇ​യ​ർ​ഫോ​ൺ സ​ഹാ​യ​ത്താ​ലേ കേ​ൾ​ക്കാ​ൻ ക​ഴി​യൂ. ഇ​തോ​ടെ​യാ​ണ്​ സ്​​പെ​ഷ​ൽ സ്​​കൂ​ളി​േ​ല​ക്ക്​ ചേ​ക്കേ​റി​യ​ത്. 

ഒ​ന്നാം​ക്ലാ​സ്​ മു​ത​ൽ തോ​ൽ​വി​യ​റി​യാ​തെ ഒ​രേ ബെ​ഞ്ചി​ലി​രു​ന്ന്​ വി​ജ​യം നേ​ടി​യ​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും. പ​ഠ​ന​കാ​ല​ത്ത്​ ക​ലാ-​കാ​യി​ക​രം​ഗ​ത്ത്​ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്​ പാ​സാ​യ മൂ​ത്ത ഇ​ര​ട്ട​സ​ഹോ​ദ​രി​ക​ളാ​യ അ​ശ്വ​തി​യും അ​ർ​ച്ച​ന​യും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യി​രു​ന്നു.

Loading...
COMMENTS