കായിക നയതന്ത്രത്തിൽ ഗവേഷണം; അമീറിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങി തോമസ് ബോണി
text_fieldsതോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും സ്വർണ മെഡൽ സ്വീകരിക്കുന്നു
ദോഹ: എറണാകുളം കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കി മലയാളികൾക്ക് അഭിമാനമായി.
ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ തോമസ് ബോണി, ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ നിന്നും കായിക നയതന്ത്രത്തിൽ പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയാണ് സ്വർണമെഡലിന് അർഹനായത്.
നിലവിൽ ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ‘ഗൾഫ് ടൈംസ്’ ന്യൂസ് എഡിറ്റർ ബോണി ജെയിംസിന്റെയും ബിനോ സാറ പോളിന്റെയും മകനാണ് തോമസ് ബോണി ജെയിംസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.