പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഇ.എം.ഇ.എ.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ക്ക് ദേശീയ അംഗീകാരം
text_fields‘ട്രോപ്മെറ്റ് 2022’ ദേശീയ സെമിനാറില്‍ മികച്ച പ്രബന്ധത്തിന് അംഗീകാരം ലഭിച്ച കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ ഫിദ, ജസ ഖാലിദ
കൊണ്ടോട്ടി: പ്രാദേശിക കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ നിരീക്ഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭോപാലില്‍ നടന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട 'ട്രോപ്മെറ്റ് 2022' ദേശീയ സെമിനാറില്‍ വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച പ്രബന്ധം മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തു.
സ്കൂളില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു ലഭിച്ച മൂന്ന് മാസത്തെ വിവരങ്ങള്‍ വിശകലനം ചെയ്തായിരുന്നു പ്രബന്ധം തയാറാക്കിയത്. സ്കൂളില്‍ ചെലവ് ചുരുങ്ങിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് അതിലെ വിവരങ്ങള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങളുമായി താരതമ്യം ചെയ്തുള്ള പഠനം വിജയത്തിലെത്തി. സ്കൂള്‍ പരിസരത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കാനും മുന്‍കൂട്ടി പ്രവചിക്കാനും സാധിക്കുന്നതാണ് സംവിധാനം.
വിദ്യാര്‍ഥികളായ ടി. ഫിദ, ജസ ഖാലിദ എന്നിവരാണ് പ്രബന്ധം അവതരിപ്പിച്ചത്. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലയിം ബോട്ട് ഇന്നൊവേഷനുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

