Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 730ാം റാങ്ക് നേടി പ്രണവ്
text_fieldsbookmark_border
അടൂർ: സിവിൽ സർവിസ് പരീക്ഷയിൽ രണ്ടാമത്തെ ശ്രമത്തിൽ പ്രണവിന് 730ാം റാങ്ക്. ഏനാത്ത് പ്രണവത്തിൽ മുൻ സബ് രജിസ്ട്രാർ ജയരാജിെൻറയും പ്ലാേൻറഷൻ കോർപറേഷൻ കൊടുമൺ എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഒാഫിസർ ജയയുടെയും മകനാണ്.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി 2017 ജൂണിൽ ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതി കൂടിക്കാഴ്ചയിലും പങ്കെടുത്തെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല.
ഇഗ്നോയിൽ എം.എ സോഷ്യോളജി പഠനത്തിനിടെയാണ് തിരുവനന്തപുരത്തെ കോച്ചിങ് സെൻററിൽ പഠിച്ച് 2019ൽ രണ്ടാമത് പരീക്ഷ എഴുതിയത്. പ്രണവിെൻറ സഹോദരി പൂജ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
Next Story

