പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് പ്രഖ്യാപിച്ചു
text_fieldsഫെമിന എസ്.എസ്., അഞ്ജലി എം., ശരണ്യ രഘു
തിരുവനന്തപുരം: കേരളസർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ നിന്ന് 2023, 2024, 2025 വർഷങ്ങളിൽ എം.എ (ചരിത്രം )ക്ക് ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ്.എസ്., ശരണ്യ രഘു എന്നിവർ 25000 രൂപ വീതമുള്ള പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടി.
പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ പേരിൽ കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് 2025 ഡിസംബർ 18 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിതരണം ചെയ്യും.
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സി.വി. രാമൻ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി "ഭൂതകാലത്തെ സൃഷ്ടിക്കൽ: ചരിത്രരചനയുടെ രീതികൾ,സാധ്യതകൾ ,വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ദേശീയസെമിനാർ നടത്തും. ഡോ. കെ.എൻ. ഗണേശ്, ഡോ. രാജേഷ് കോമത്ത് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

