Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅലനല്ലൂരിന്​...

അലനല്ലൂരിന്​ അഭിമാനമായി മുഹമ്മദ് ഡാനിഷ്​

text_fields
bookmark_border
അലനല്ലൂരിന്​ അഭിമാനമായി മുഹമ്മദ് ഡാനിഷ്​
cancel

പോരാട്ടവീര്യവും മനക്കരുത്തുമായി സിവിൽ സർവിസ്​ റാങ്ക്​ പട്ടികയിൽ ഇടംനേടി മുഹമ്മദ് ഡാനിഷ്. നാല് തവണ പരാജയപ്പെട്ടപ്പോഴും തളരാതെ മുന്നോട്ടുപോയ ഡാനിഷ്, അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവിസ്​ എന്ന സ്വപ്നം കൈപ്പിടിയിലൊതുക്കിയത്​.

31കാരനായ ഇദ്ദേഹം ഹൈദരാബാദിൽ നബാർഡിൽ അസി. മാനേജറാണ്​. 487ാം റാങ്കോടെയാണ് ഡാനിഷ് അലനല്ലൂരി​​െൻറ അഭിമാനമായത്. കുസാറ്റിൽനിന്ന്​ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഡാനിഷ്, മൂന്ന് വർഷമായി നബാർഡിൽ ജോലി ചെയ്യുകയാണ്.

നാലുവർഷം മുമ്പ് ഡൽഹിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷം ജോലിയോടൊപ്പമുള്ള പരിശ്രമത്തിലൂടെയാണ് ഇൗ നേട്ടം കൈവരിച്ചത്. ഇതിന്​ മുമ്പ്​​ മൂന്നുതവണ അഭിമുഖം വരെ എത്തിയിരുന്നു.

ഏഴാംതരം വരെ അലനല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പ്ലസ് ടു വരെ മണ്ണാർക്കാട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് പഠിച്ചത്​. അലനല്ലൂർ പെട്രോൾ പമ്പിന് സമീപത്തെ റിട്ട. സബ് രജിസ്ട്രാർ കരപ്പാത്ത് ​െഷരീഫ്-മെഹറുന്നീസ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ്.

ഭാര്യ റൈമയും സിവിൽ സർവിസിനായുള്ള പരിശ്രമത്തിലാണ്. ഹംന, അൻജല എന്നിവർ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCcivil service 2020muhammed danish
Next Story