സർക്കാർ ജോലിക്കായുള്ള പരീക്ഷകളെല്ലാം എട്ടുനിലയിൽ പൊട്ടി; പിൻമാറാതെ സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുത്ത് അവനീശ് ശരൺ കലക്ടറായി
text_fieldsസിവിൽ സർവീസ് എന്നത് പഠനത്തിൽ മിടുക്കരായവർക്ക് മാത്രം വിധിച്ചതാണെന്ന് കരുതുന്ന ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്ക് മറുപടിയാണ് ബിഹാർ സ്വദേശിയായ അവനീശ് ശരൺ ഐ.എ.എസ്. ഒന്നും രണ്ടും തവണയല്ല, 10 തവണ യു.പി.എസ്.സി പരീക്ഷകളിൽ പരാജയപ്പെട്ടാണ് അവനീശ് തന്റെ ലക്ഷ്യം നേടിയെടുത്തത്. ഇന്ത്യയിലുടനീളം യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നത് പ്രചോദനമാണ് അവനീശ് ശരൺ.
ബിഹാറിലെ സർക്കാർ സ്കൂളിലായിരുന്ന അവനീശിന്റെ പ്രാഥമിക വിദ്യാഭ്യാസം. ക്ലാസിലെ ശരാശരി വിദ്യാർഥിയായിരുന്നു അവനീശ് ശരൺ. 10ാം ക്ലാസിൽ 44.7 ശതമാനം മാർക്ക് വാങ്ങിയാണ് അവനീശ് വിജയിച്ചത്. 12ാം ക്ലാസിൽ കുറച്ചു കൂടി മെച്ചപ്പെട്ട മാർക്ക് ലഭിച്ചു, 65 ശതമാനം. ബിരുദത്തിനും ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. ശരാശരി വിദ്യാർഥിയായിട്ടും തനിക്ക് ഐ.ഐ.എസ് നേടണമെന്ന് അവനീശിന് വലിയ ആഗ്രഹമായിരുന്നു. ബിരുദം കഴിഞ്ഞതോടെ അതിന് തയാറെടുപ്പുകളും തുടങ്ങി. യു.പി.എസ്.സിയുടെ കമ്പയിന്റ് ഡിഫൻസ് സർവീസ്, സെൻട്രൽ പൊലീസ് ഫോഴ്സസ് പരീക്ഷകളും അവനീഷ് എഴുതിയിരുന്നു. എന്നാൽ ഒന്നിൽ പോലും വിജയിച്ചില്ല. മാത്രമല്ല, സംസ്ഥാന സർക്കാർ സർവീസുകളിലേക്കുള്ള പരീക്ഷകളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. എഴുതിയ 10 പരീക്ഷകളും എട്ടു നിലയിൽ പൊട്ടി.
എന്നാൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ആദ്യതവണ പ്രിലിംസും മെയിൻസും കടക്കാൻ അവനീഷിന് കഴിഞ്ഞു. എന്നാൽ അഭിമുഖത്തിൽ പിന്തള്ളപ്പെട്ടു. രണ്ടാം ശ്രമത്തിൽ 77ാം റാങ്ക് കരസ്ഥമാക്കിയാണ് അവനീഷ് ഐ.എ.എസ് നേടിയത്. 2009ൽ സർവീസിലെത്തി. ഇപ്പോൾ ഛത്തീസ്ഗഡിലാണ് സേവനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.