സി.ടി. ഷംലാന്  മേരി ക്യൂറി  ഫെല്ലോഷിപ്​

  • ഒ​ന്ന​ര കോ​ടി രൂ​പ ഗ​വേ​ഷ​ണ ഗ്രാ​ൻ​റാ​യി ല​ഭി​ക്കും 

08:03 AM
14/09/2019
ഷംലാൻ
കോ​ഴി​ക്കോ​ട്: മേ​രി ക്യൂ​റി വ്യ​ക്തി​ഗ​ത ഫെ​ല്ലോ​ഷി​പ്പി​ന് കോ​ഴി​ക്കോ​ട് ചേ​ന്ദ​മം​ഗ​ലൂ​ർ സ്വ​ദേ​ശി സി.​ടി. ഷം​ലാ​ൻ അ​ർ​ഹ​നാ​യി. ഡോ​ക്ട​റേ​റ്റി​ന് ശേ​ഷ​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ധാ​ന ഫെ​ലോ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ഒ​ന്ന​ര കോ​ടി രൂ​പ ഗ​വേ​ഷ​ണ ഗ്രാ​ൻ​റാ​യി ല​ഭി​ക്കും. 
ഫ്രാ​ൻ​സി​ലെ ബോ​ർ​ഡാ​ക്‌​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്, ധ​വ​ള പ്ര​കാ​ശ ക​ണി​ക​ക​ളു​ടെ വി​ത​ര​ണം ക​മ്പ്യൂ​ട്ട​ർ വ​ഴി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ഫെ​ല്ലോ​ഷി​പ്. നി​ല​വി​ൽ ടോ​ക്യോ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല​ക്ട്രോ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​യാ​ണ്. 1996ൽ ​സ്ഥാ​പി​ച്ച മേ​രി സ്ക​ലോ​ഡോ​സ്‌​ക ക്യൂ​റി ആ​ക്ഷ​ൻ​സാ​ണ് ഫെ​ല്ലോ​ഷി​പ്​ ന​ൽ​കു​ന്ന​ത്. ചേ​ന്ദ​മം​ഗ​ലൂ​ർ ജി.​എം.​യു.​പി, ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി മു​ക്കം എം.​എ.​എം.​ഒ കോ​ള​ജി​ൽ​നി​ന്ന് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ ഷം​ലാ​ൻ ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ് പി.​ജി​യും ഡോ​ക്ട​റേ​റ്റും നേ​ടി​യ​ത്.
 ചേ​ന്ദ​മം​ഗ​ലൂ​ർ ച​ന്ദ്ര​ൻ തൊ​ടി​ക​യി​ൽ മ​മ്മ​ദ്, എ​ള​മ​രം തെ​ക്കേ​പ്പാ​ട് ആ​യി​ഷ എ​ന്നി​വ​രു​ടെ മ​ക​നാ​ണ്.  ചെ​മ്മാ​ട് സ്വ​ദേ​ശി നെ​ച്ചി​യി​ൽ ശ​ബ​നാ​ബി​യാ​ണ് ഭാ​ര്യ. ഇ​സാ​ൻ മു​ഹ​മ്മ​ദ്, ഇ​നാ​റ സെ​യ്ന​ബ് എ​ന്നി​വ​ർ മ​ക്ക​ൾ. 
 
Loading...
COMMENTS