Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം ത​വ​ണ​യും ഇ​ടം നേ​ടി ഡോ. ​സി​നോ​ഷ് സ്‌​ക​റി​യാ​ച്ച​ന്‍

text_fields
bookmark_border
മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം ത​വ​ണ​യും ഇ​ടം നേ​ടി ഡോ. ​സി​നോ​ഷ് സ്‌​ക​റി​യാ​ച്ച​ന്‍
cancel

രാജപുരം: ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടംനേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും എല്‍സിവിയര്‍ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ പട്ടികയിലാണ് ബയോമെഡിക്കല്‍ റിസര്‍ച്ച് വിഭാഗത്തിലെ മൈക്രോബയോളജി ഉപമേഖലയില്‍ ഡോ. സിനോഷ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ലോകത്തെ രണ്ടുശതമാനം മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റാങ്കിംഗില്‍ 1,186 സ്ഥാനങ്ങളുടെ പുരോഗതി കൈവരിച്ചാണ് അദ്ദേഹം ഇത്തവണ പട്ടികയില്‍ മുന്നിലെത്തിയത്.

150ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്. ബയോഇന്‍ഫോര്‍മാറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ബയോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പ്രയോജനപ്പെടുത്തി ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) നിയന്ത്രിക്കുന്നതിനുള്ള നൂതന ഗവേഷണങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ക്കെതിരെ ദക്ഷിണേന്ത്യയില്‍ ലഭ്യമായ ഔഷധസസ്യങ്ങളില്‍ നിന്നും സമുദ്രത്തിലെ പ്രത്യേകതരം കടല്‍ സ്‌പോഞ്ചുകളുമായി സഹജീവിതം പുലര്‍ത്തുന്ന സൂക്ഷ്മജീവികളില്‍നിന്ന് പുതിയ ബയോആക്ടിവ് സംയുക്തങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ ഔഷധസാധ്യതകള്‍ കംപ്യൂട്ടേഷണല്‍ രീതികളിലൂടെ വിലയിരുത്തുന്നതിനുമുള്ള പഠനങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണരംഗത്ത് ശ്രദ്ധേയമാണ്.

കോവിഡ്-19, നിപ്പ, എബോള തുടങ്ങിയ പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കംപ്യൂട്ടേഷണല്‍ പഠനങ്ങളും നേരത്തെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഎസ് സി വിദ്യാര്‍ഥികള്‍ നടത്തിയ ഗവേഷണത്തിലൂടെ പ്രത്യേക സവിശേഷതകളുളള നാലുപുതിയ ബാക്ടീരിയ ഇനങ്ങളെ കണ്ടെത്തിയതും ശ്രദ്ധേയമായ നേട്ടമാണ്.

കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നു മൈക്രോബയോളജിയിലും ബയോഇന്‍ഫോര്‍മാറ്റിക്‌സിലും രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഡോ. സിനോഷ്, കര്‍ണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലായി 300ലേറെ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത അദ്ദേഹം നിരവധി വേദികളില്‍ ക്ഷണിത പ്രഭാഷകനായും ഗവേഷണ പ്രബന്ധ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Scientist Ranks Among World’s Best
Next Story