Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകാഴ്​ച പരിമിതിയോട്​...

കാഴ്​ച പരിമിതിയോട്​ പോരാടിയ കീർത്തിക്ക്​​ സി.ബി.എസ്​.ഇ 12ാം ക്ലാസിൽ 97.4% വിജയം, ഒപ്പം ഐ.ഐ.ടി പ്രവേശനവും

text_fields
bookmark_border
Keerthi Sundaramoorthi
cancel

ചെന്നൈ: കീർത്തി സുന്ദരമൂർത്തി, തമിഴ്​നാട്ടിലെ വെല്ലൂരിൽനിന്നുള്ള 20കാരി. 97.4 ശതമാനമാണ്​ സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയിൽ കീർത്തിയുടെ നേട്ടം. രാജ്യത്ത്​ 95 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടിയ 5.37 ശതമാനം പേരിൽ ഒരാൾ.

കീർത്തിയുടെ​ പഠനമികവിന്​ മാത്രമല്ല, നിശ്ചയദാർഢ്യത്തിനും പോരാട്ടത്തിനുമുളള സമ്മാനം കൂടിയാണ്​ ഉന്നത വിജയം. കോവിഡ്​ സാഹചര്യത്തിൽ നിരവധി കുട്ടികൾ ഓൺലൈൻ ക്ലാസുകൾ മൂലം ബുദ്ധിമുട്ടു​േമ്പാൾ കീർത്തി പന്ത്രണ്ടാം ക്ലാസിനൊപ്പം ഐ.ഐ.എം ഇ​ൻഡോറിലേക്കുള്ള പ്രവേശന പരീക്ഷയായ ഐ.പി മാറ്റിലും വിജയം നേടുകയായിരുന്നു.

കാഴ്​ച പരിമിതിയോടും നേത്ര സംബന്ധമായ സങ്കീർണതകളോടും പോരാടിയായിരുന്നു കീർത്തിയുടെ മുന്നേറ്റം. പത്താം ക്ലാസ്​ പരീക്ഷക്ക്​ ​ശേഷം രണ്ടുവർഷത്തോളം ചികിത്സക്കായി മാറിനിന്നു. പിന്നീടാണ്​ പന്ത്രണ്ടാം ക്ലാസും ഐ​.ഐ.എം പ്രവേശന പരീക്ഷ തയാറെടുപ്പും.

ഡൽഹി യൂനിവേഴ്​സിറ്റിയിൽ ബികോമിന്​ ചേർന്ന്​ ഇക്കണോമിക്​സ്​ പഠിക്കാനാണ്​ കീർത്തിയാണ്​ ആഗ്രഹം. രാജ്യത്തെ സമ്പദ്​ വ്യവസ്​ഥയെ ഉയർത്തിക്കൊണ്ടുവരേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ച്​ വാചാലയാണ്​ ഈ മിടുക്കി.

'മഹാമാരിയിൽ അക​െപ്പട്ട്​ രാജ്യം കനത്ത പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നത്​. രാജ്യത്തെ സമ്പദ്​വ്യവസ്​ഥ ​താഴേക്കുപോയി. പഠനത്തിന്​ ശേഷം യു.പി.എസ്​.സി സിവിൽ സർവിസ്​ പരീക്ഷയെഴുതണം. പിന്നീട്​ ധനകാര്യ മന്ത്രാലയത്തിലോ റിസർവ്​ ബാങ്കിലോ ജോലിയിൽ പ്രവേശിച്ച്​ രാജ്യത്തെ സമ്പദ്​വ്യവസ്​ഥയെ ഉയർത്തിക്കൊണ്ടു​വരുന്നതിൽ പങ്കുവഹിക്കണം' -കീർത്തി ന്യൂസ്​ 18 ഡോട്ട്​ കോമിനോട്​ പറഞ്ഞു.

​വെല്ലൂർ സ്വദേശിയായ കീർത്തിയുടെ പഠനം ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു. ഓൺലൈൻ പഠനം ആദ്യം ബുദ്ധിമുട്ട്​ സൃഷ്​ടിച്ചെങ്കിലും പിന്നീട്​ എളുപ്പമായി തോന്നിയെന്നാണ്​ കീർത്തിയുടെ അഭിപ്രായം.

'ക്ലാസ്​മുറി പഠനത്തേക്കാൾ എനിക്ക്​ എളുപ്പം ഓൺ​ൈലൻ ക്ലാസുകളാണ്​. ഇതിൽ അധ്യാപകർ നൽകുന്ന കുറിപ്പുകൾ സൂം ചെയ്​തും മറ്റും കണ്ട്​ എഴുതാൻ സാധിക്കും. എന്നാൽ ബോർഡിൽ എഴുതുന്നവ എനിക്ക്​ വായിക്കാൻ സാധിക്കാറില്ല. ക്ലാസുകൾ റെക്കോഡ്​ ചെയ്​ത്​ വെച്ചിരിക്കുന്നതിനാൽ ഏതു സമയവും ​കുറിപ്പുകൾ എഴുതിയെടുക്കാനും കഴിയും' -കീർത്തി പറയുന്നു.

എന്നാൽ, പഠനം മാറ്റി നിർത്തിയാൽ ക്ലാസ്​മുറികളിലെ തമാശകളും ആഘോഷങ്ങള​ുമെല്ലാം നഷ്​ടമായതിൽ നിരാശയുണ്ടെന്നായിരുന്നു കീർത്തിയുടെ അഭിപ്രായം.

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ്​ കുടുംബം. സഹോദരി ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ ​െഎ.ടി പ്രഫഷനലും അച്ഛൻ കൊ​ക്ക കോള കമ്പനിയിലും ജോലി ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEKeerthi SundaramoorthiCBSE 12 th Exam
News Summary - Keerthi Overcomes Low Vision to Top CBSE Class 12, Cracks IIM Test
Next Story