Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightജെ.ഇ.ഇ: സുഹൈലിന്റെ...

ജെ.ഇ.ഇ: സുഹൈലിന്റെ റാങ്ക്​ കോവിഡ്​കാല പഠന പാഠം

text_fields
bookmark_border
ജെ.ഇ.ഇ: സുഹൈലിന്റെ റാങ്ക്​ കോവിഡ്​കാല പഠന പാഠം
cancel
camera_alt

ജെ.ഇ.ഇയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈൽ ഹാരിസിനു മാതാപിതാക്കൾ മധുരം നൽകുന്നു

കാസർകോട്​: 'ക്ലാസിലിരുന്ന്​ പഠിക്കുന്നതിനെക്കാൾ ഉപകാരപ്രദമായിരുന്നു ഒാൺലൈൻ ക്ലാസ്​. ആ രീതി നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടായിരിക്കാം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ.) സംസ്ഥാനത്ത്‌ ഒന്നാം റാങ്ക്​ ലഭിച്ചത്​...' ജോയിൻറ്​ എൻട്രൻസ്​ എക്​സാമിനഷേനിൽ സംസ്​ഥാനത്ത്​ ഒന്നാം റാങ്ക്​ നേടിയ ഇബ്രഹാം സുഹൈൽ ഹാരിസ്​ ഒാൺലൈൻ പഠനത്തിന്​ ഫുൾ എ.പ്ലസ്​ നൽകുന്നത്​ അനുഭവത്തിന്റെ അടിസ്​ഥാനത്തിൽ. ജെ.ഇ.ഇ. യിൽ സംസ്​ഥാനത്ത്​ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 210 ാം റാങ്കുംനേടിയ സുഹൈൽ, കീം പരീക്ഷയിൽ ആറാം റാങ്ക്​ നേടിയിരുന്നു.

കാസർകോട്​ ബെണ്ടിച്ചാൽ സ്വദേശിയും ജ്വല്ലറി ഉടമയുമായ എം.എ ഹാരിസിന്റെ മകനാണ്​. കമ്പ്യൂട്ടര്‍ സയസിൽ ചേരാനാണ്​ താൽപര്യം. അത്​ മുബൈ അല്ലെങ്കിൽ ചെന്നൈ ഐ.ഐ.ടിയിൽ ആകണമെന്നുണ്ട്​.

പാലയിലെ ബ്രില്ല്യൻസിൽ കോച്ചിങ്ങിന്‌ ചേർന്നാണ്​ പ്ലസ്​ ടു പഠനം പൂർത്തിയാക്കിയത്​. കോച്ചിങ്‌ കഴിഞ്ഞതോടെ കോവിഡ്​ കാലമായി. എൻട്രൻസ്​ തയാടെുപ്പിനു തടസ്സങ്ങള്‍ നേരിട്ടേക്കുമോയെന്ന പേടി ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. ക്ലാസുകളെല്ലാം കഴിഞ്ഞുവെങ്കിലും സംശയങ്ങളും ചർച്ചകളും ബാക്കിയായിരുന്നു. എന്നാൽ ഒാൺലെൻ പഠന രീതി എല്ലാ ഭയവും മാറ്റി.

കൂടുതൽ ശ്രദ്ധിക്കാനും സംശയങ്ങൾ തീർക്കാനും ഒാൺലെൻ പഠനംകൊണ്ട്​ സാധിച്ചു. ഇരുന്ന്​പഠിക്കുന്നതിനേക്കാൾ മെച്ചമായിരുന്നു ഒാൺലൈൻ പഠനം എന്നു തോന്നി. ചിലർക്ക്​ അങ്ങനെയാകണ​മെന്നില്ല -സുഹൈൽ പറഞ്ഞു. മാതാപിതാക്കൾ ഇഷ്​ടത്തിനാപ്പം നിന്നു. എല്ലാ പിന്തുണയും തന്നു.

പിതാവ്​ എം.എ ഹാരിസും മാതാവ്​ ​ ഷമീറ ഹാരിസും മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷവാൻമാരാണ്​. മുഹമ്മദ്​ ഷാവേസ്​, ഫാത്തിമ സൽവ, അബ്ദുല്ല ഷുഹൈബ്​ എന്നിവർ സഹോദരങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEKasaragod News
Next Story