ഐ.എസ്​.സി, ​െഎ.സി.എസ്​.ഇ: റാങ്ക്​ തിളക്കത്തിൽ കേരളം

  • ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടാം റാ​ങ്കുമായി ഫി​യോ​ന എ​ഡ്​​വി​ൻ സം​സ്​​ഥാ​ന​ത്ത്​ ഒ​ന്നാ​മ​ത്​

  • ഐ.സി.എസ്​.ഇയിൽ നമിത ജോസ്​ മുന്നിൽ 

01:09 AM
08/05/2019
NAMITHA-JOSE-and-M-ARCHA
ന​മി​താ ജോ​സ്, എം. ​ആ​ര്‍ച്ച

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ​സ്.​സി (12ാം ക്ലാ​സ്) പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടാം റാ​ങ്കി​​െൻറ പ​കി​േ​ട്ടാ​ടെ ഫി​യോ​ന എ​ഡ്​​വി​ൻ സം​സ്​​ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. ഐ.​സി.​എ​സ്.​ഇ (പ​ത്താം​ക്ലാ​സ്) പ​രീ​ക്ഷ​യി​ല്‍ അ​ങ്ക​മാ​ലി സ​െൻറ്​ പാ​ട്രി​ക്‌​സ് അ​ക്കാ​ദ​മി​യി​ലെ ന​മി​താ ജോ​സ് ഇ​ട​ശ്ശേ​രി (99.40) ആ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം എ​ട​വ​ക്കോ​ട്​ ‘ലെ ​കൂ​ൾ’ ചെ​മ്പ​ക സ്​​കൂ​ൾ വി​ദ്യാ​ഥി​നി​യാ​യ ഫി​യോ​ന​ 99.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ്​ സ​യ​ൻ​സ്​ കോ​മ്പി​നേ​ഷ​നി​ൽ റാ​ങ്ക്​ നേ​ടി​യ​ത്. ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ഇം​ഗ്ലീ​ഷ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഫി​യോ​ന​ക്ക്​ ക​ണ​ക്കി​ൽ 99 ശ​ത​മാ​നം മാ​ർ​ക്കു​മു​ണ്ട്. ഡോ​ക്​​ട​റാ​ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. 10ാം ക്ലാ​സി​ൽ 97.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഫി​യോ​ന 12ാം ക്ലാ​സി​ൽ റാ​ങ്ക്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ആ​ക്കു​ളം സൈ​ബ​ർ പാം​സ്​ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ മ​ർ​ച്ച​ൻ​റ്​ നേ​വി ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ എ​ഡ്​​വി​ൻ ​േതാ​മ​സി​​െൻറ​യും സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യ സോ​ണി​യു​ടെ​യും മ​ക​ളാ​ണ്. ‘ലെ ​കൂ​ൾ’ ചെ​മ്പ​ക സ്​​കൂ​ൾ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​നി നൈ​ന എ​ഡ്​​വി​ൻ സ​ഹോ​ദ​രി​യാ​ണ്.

99 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍ക്ക് വാ​ങ്ങി​യ​വ​ര്‍ സം​സ്ഥാ​ന​ത്ത് ഏ​ഴു​പേ​രാ​ണ്. എ​സ്. മീ​നാ​ക്ഷി ( 99.25 ശ​ത​മാ​നം, ഹോ​ളി ഏ​ഞ്ച​ല്‍സ് തി​രു​വ​ന​ന്ത​പു​രം), ഇ. ​കൃ​ഷ്‌​ണേ​ന്ദു (99.25, സ​ന്ദീ​പ​നി വി​ദ്യാ​നി​കേ​ത​ന്‍ തൃ​ശൂ​ര്‍), ശ്രേ​യാ സ്മി​ത (99.25, ക്രൈ​സ്​​റ്റ്​ ന​ഗ​ര്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി തി​രു​വ​ന​ന്ത​പു​രം), അ​നു​ഷ്​​ക തോ​മ​സ് (99.25, ശ്രീ​ഹ​രി വി​ദ്യാ​നി​ധി തൃ​ശൂ​ര്‍), അ​ങ്കി​താ രാ​ധാ​കൃ​ഷ്ണ​ന്‍ (99, ക്രൈ​സ്​​റ്റ്​ ന​ഗ​ര്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ തി​രു​വ​ന​ന്ത​പു​രം), ജെ​റി ജോ​ണ്‍ തോ​മ​സ് (99, സ​െൻറ്​ തോ​മ​സ് ​െറ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രാ​ണ് ഐ.​എ​സ്.‌​സി 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 99 ശ​ത​മാ​ന​മോ അ​തി​ല്‍ കൂ​ടു​ത​ലോ മാ​ര്‍ക്ക് സ്വ​ന്ത​മാ​ക്കി​യ​ത്.

​െഎ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം സ​െൻറ്​ തോ​മ​സ് ​െറ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ലെ ന​മ്ര​താ ന​ന്ദ​ഗോ​പാ​ല്‍, റി​യാ റി​നു തോ​മ​സ്, തി​രു​വ​ല്ല മാ​ര്‍ത്തോ​മാ റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ലെ പാ​ര്‍ഥി​വ് എ​സ്. റാ​വു (മൂ​ന്നു​േ​പ​രും 98.60 ശ​ത​മാ​നം മാ​ര്‍ക്ക്) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 

കോ​ട്ട​യം പ​ള്ളി​ക്കൂ​ട​ത്തി​ലെ യാ​ഷി​ത് ജെ​യി​ന്‍, തി​രു​വ​ല്ല മാ​ര്‍ത്തോ​മാ ​െറ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ലെ സ്‌​നേ​ഹാ മ​റി​യം ജോ​ണ്‍, തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്​​റ്റ്​ ന​ഗ​ര്‍ സ്‌​കൂ​ളി​ലെ ഡോ​ണ​ല്‍ ചാ​ക്കോ ബേ​ബി, മ​ണ്ണുത്തി ഡോ​ണ്‍ ബോ​സ്‌​കോ​യി​ലെ എം. ​ആ​ര്‍ച്ച  എ​ന്നി​വ​ര്‍ 98.40 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി സം​സ്ഥാ​നത്ത്​ മൂ​ന്നാ​മ​തെ​ത്തി. ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ഞ്ചാം സ്ഥാ​ന​മാ​ണ്​ ആ​ര്‍ച്ച​ക്ക്. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി മു​ന്നോ​ടി​യി​ല്‍ രാ​ജ​ന്‍-​ശ്രീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ര്‍ച്ച.

Loading...
COMMENTS