Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2025 4:14 PM IST Updated On
date_range 10 Dec 2025 4:14 PM ISTഅന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡ്: മലയാളി വിദ്യാർഥി അസാൻ ജലീൽ മുഹമ്മദിന് വെങ്കലം
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ സെറിസ് നഗരം ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ (ഐ.ജെ.എസ്.ഒ ) എക്സ് ആൻഡ് വൈ ലേണിങ് പത്താം ക്ലാസ് വിദ്യാർഥി അസാൻ ജലീൽ മുഹമ്മദിന് വെങ്കലം. നവംബർ 23 മുതൽ ഡിസംബർ രണ്ട് വരെ നടന്ന ഇന്റർനാഷനൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡിന്റെ 22-ാം പതിപ്പിലാണ് ഖത്തറിന്റെ പ്രതിനിധിയായി അസാൻ ജലീൽ വെങ്കല മെഡൽ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഖത്തറിലെ ക്വീൻസ് ഇന്‍റർനാഷനൽ സ്കൂളിലെ വിദ്യാർഥിയായ അസാൻ ജലീലിൽ കോഴിക്കോട് നരിക്കുനി സ്വദേശിയണ്.
ഡോ: അബ്ദുൽ ജലീൽന്റെയും ഡോ: സെഞ്ചു മുഹമ്മദിന്റെയും മകനാണ്.
സഹോദരങ്ങൾ -അസീം ജലീൽ മുഹമ്മദ്, അസ്ഹർ ജലീൽ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

